നിയുക്ത എംഎൽഎമാരായ എൻ എ നെല്ലിക്കുന്നും എ കെ എം അശ്‌റഫും കാസർകോട് വാർത്ത ഓഫീസ് സന്ദർശിച്ചു
May 5, 2021, 22:48 IST
കാസർകോട്: (www.kasargodvartha.com 05.05.2021) മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എകെഎം അശ്‌റഫ്, എൻ എ നെല്ലിക്കുന്ന് എന്നിവർ കാസർകോട് വാർത്ത ഓഫീസ് സന്ദർശിച്ചു. കെ വാർത്ത ചീഫ് എഡിറ്റർ അബ്‌ദുൽ മുജീബ്, സീനിയർ റിപോർടർ സുബൈർ പള്ളിക്കാൽ എന്നിവർ ഇരുവരെയും സ്വീകരിച്ചു വിജയാശംസകൾ നേർന്നു.
തങ്ങളെ വിജയിപ്പിച്ച വോടർമാർക്കും സഹായകരമായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കും എം എൽ എ മാർ നന്ദി പറഞ്ഞു.
തങ്ങളെ വിജയിപ്പിച്ച വോടർമാർക്കും സഹായകരമായി പ്രവർത്തിച്ച മാധ്യമ പ്രവർത്തകർക്കും എം എൽ എ മാർ നന്ദി പറഞ്ഞു.
ഇരുവരും കെ വാർത്ത ഓഫീസും സന്ദർശിച്ചു. കുറച്ചു സമയം ഓഫീസിൽ ചെലവഴിച്ചാണ് നിയുക്ത എംഎൽഎമാർ മടങ്ങിയത്. ചന്ദ്രിക കാസർകോട് ബ്യൂറോ ചീഫ് അബ്ദുല്ലകുഞ്ഞി ഉദുമയും എംഎൽഎ മാരോടൊപ്പം ഉണ്ടായിരുന്നു. കാസർകോട് വാർത്ത ടീം അംഗങ്ങളായ റാശിദ് മൊഗ്രാൽ, സ്നേഹ വിനോദ്, ശാമില, നൗഫൽ, നശ്‌വാൻ നൗശാദ്, താരീഖ് എന്നിവരും സംബന്ധിച്ചു.