city-gold-ad-for-blogger

ഇങ്ങനെയും പൊലീസുകാർ നമുക്കിടയിലുണ്ട്; വൈറലായി വീഡിയോ

കാസർകോട്: (www.kasargodvartha.com 09.08.2021) പൊലീസിന്റെ കരുതലിന്റെ മുഖം അനാവരണം ചെയ്തുള്ള വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുന്നു. ഉപ്പള അൽ മദീന ബോർവെൽ വാടെർ ഫിൽറ്റർ സ്ഥാപകനായ ശാഹുൽ ഹമീദ് ബി കെയാണ് കാസർകോട് പൊലീസിൽ നിന്നുണ്ടായ തന്റെ അനുഭവം വിവരിക്കുന്നത്.

 
ഇങ്ങനെയും പൊലീസുകാർ നമുക്കിടയിലുണ്ട്; വൈറലായി വീഡിയോ



കാസർകോട് റെയിൽവേ സ്റ്റേഷന് മുന്നിൽ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം നടന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് പാർസലായി എത്തിയ മീനുമായി മടങ്ങുന്നതിനിടെ ഇദ്ദേഹത്തിന്റെ കാറിന്റെ ടയർ പഞ്ചറാവുകയും തുടർന്ന് പാതയോരത്ത് നിർത്തിയിടുകയും ചെയ്‌തു.

പിറകെ പൊലീസുകാർ ഇദ്ദേഹത്തിനടുത്തെത്തി വിവരമന്വേഷിച്ചു. അദ്ദേഹത്തോട് മാറി നിൽക്കാൻ അപേക്ഷിച്ചു പൊലീസുകാർ തന്നെ ജാകി വെച്ച്‌ ടയർ എടുത്ത് മാറ്റുകയും സ്റ്റെപിനി വെച്ചുകൊടുക്കുകയും ചെയ്‌തു. പ്രായമുള്ള ആളാണെന്നതും ദൂര പ്രദേശത്ത് നിന്നാണ് വരുന്നതെന്നും കയ്യിലിരിക്കുന്നത് മീൻ ആണാണെന്നതുമാണ് തങ്ങൾ കണക്കിലെടുത്തതെന്ന് പൊലീസുകാർ വ്യക്തമാക്കി. സന്തോഷത്തോടെ നന്ദി പറഞ്ഞുകൊണ്ട് ഇരുവരും പിരിഞ്ഞു.

എസ് ഐ മാരായ കെ രാമകൃഷ്ണനും വിശ്വനാഥനും ഡ്രൈവറുമാണ് തുണയായത്. പൊലീസുകാരുടെ നന്മയുടെ മുഖമാണ് ഈ സംഭവത്തിലൂടെ കണ്ടതെന്ന് ശാഹുൽ ഹമീദ് ബി കെ കാസർകോട് വാർത്തയോട് പറഞ്ഞു. ഇങ്ങനെയുള്ള മുഖങ്ങളും നാട്ടുകാർ അറിയണം. വളരെ വ്യത്യസ്തമായ അനുഭവമായിരുന്നു ഇതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


Keywords: Kasaragod, Kerala, News, Top-Headlines, Police, Uppala, Helping hands, Video, Railway station, Car, Kasargodvartha, Another face of police going viral.


< !- START disable copy paste -->

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia