city-gold-ad-for-blogger
Aster MIMS 10/10/2023

Record | ഒന്നരവയസിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ; നേട്ടമെഴുതി കാസർകോട്ടെ കുഞ്ഞു പ്രതിഭ ഹൈസിൻ ആദം

A young boy holding a certificate
Photo: Arranged

കുഞ്ഞു പ്രായത്തിൽ തന്നെ അപൂർവമായ ഓർമശക്തിയും നിരീക്ഷണ ശേഷിയും പ്രകടിപ്പിച്ച ഹൈസിന് മാതാപിതാക്കളുടെ പൂർണ പിന്തുണയാണ് കരുത്തായത്

കാസർകോട്: (KasargodVartha) ഒന്നരവയസിൽ ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ ഇടം നേടി കാസർകോട്ടെ കുഞ്ഞുപ്രതിഭ. നാലാം മൈൽ മിദാദ് നഗറിലെ മുഹമ്മദ് ജാസിർ - ഫാത്വിമത് മഹ്ശൂഫ ദമ്പതികളുടെ മകൻ ഹൈസിൻ ആദം ആണ് ഇൻഡ്യ ബുക് ഓഫ് റെകോർഡ്സിൽ 'ഐബിആർ ആചീവർ' ബഹുമതി കരസ്ഥമാക്കിയത്. 

Kasargod Toddler Achieves India Book of Records

ഒരു വയസും ആറ് മാസവും പ്രായമുള്ള ഹൈസിൻ 20 പഴങ്ങൾ, 16 പച്ചക്കറികൾ, 20 മൃഗങ്ങൾ, 14 പക്ഷികൾ, 18 ശരീരഭാഗങ്ങൾ, 20 വാഹനങ്ങൾ, 24 ഭക്ഷണപദാർഥങ്ങൾ, 12 പ്രവൃത്തികൾ, എട്ട് ആകൃതികൾ, അഞ്ച്  നിറങ്ങൾ, 34 കളിപ്പാട്ടങ്ങൾ, 36 വിവിധ വസ്തുക്കൾ എന്നിവ തിരിച്ചറിഞ്ഞാണ് നേട്ടം കൈവരിച്ചത്. കൂടാതെ  ഏഴ് മൃഗങ്ങളുടെ ശബ്ദങ്ങൾ അനുകരിക്കുകയും പസിലുകൾ പരിഹരിക്കുകയും ചെയ്തിട്ടുണ്ട്. 

പിതാവ് മുഹമ്മദ് ജാസിർ അബുദബി സേഹ എസ്എസ്എംസി ആശുപത്രിയിൽ മെഡികൽ ലാബ് ടെക്‌നിഷ്യനാണ്. കുടുംബ സമേതം അബുദബിയിലെ മദീനത് സാഇദിൽ ആണ് താമസം. കുഞ്ഞു പ്രായത്തിൽ തന്നെ ഓർമശക്തിയിലും നിരീക്ഷണ ശേഷിയിലും ഉള്ള അപൂർവമായ കഴിവുകൾ പ്രകടിപ്പിച്ച ഹൈസിന് കരുത്തായത് മാതാപിതാക്കളുടെ പൂർണ പിന്തുണയാണ്.
 

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia