city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Project | നഗരസഭയുടെ കേളുഗുഡ്ഡെ ഭൂമി വീണ്ടെടുക്കല്‍; പ്രവൃത്തി ഉദ്ഘാടനം ചെയര്‍മാന്‍ നിര്‍വ്വഹിച്ചു, കലക്ടർ കെ ഇമ്പശേഖർ മുഖ്യാതിഥിയായി

Inauguration ceremony of Kelugudde dumpsite reclamation project in Kasargod
Photo: Arranged
● കേളുഗുഡ്ഡെ ഡംപ്‌യാർഡ് പുനരുദ്ധാരണത്തിന് 3.53 കോടി രൂപ അനുവദിച്ചു.
● 1.1 ഏക്കർ സ്ഥലം പുനരുദ്ധരിച്ച് പരിസ്ഥിതി സംരക്ഷണം ലക്ഷ്യമിടുന്നു.
● നാഗ്‌പുരിലെ എസ്.എം.എസ്. ലിമിറ്റഡ് എന്ന കമ്പനിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കാസര്‍കോട്: (KasargodVartha) കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി, കാസർകോട് നഗരസഭയിലെ കേളുഗുഡ്ഡെ ഡംപ്‌യാർഡ് പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏകദേശം 1.1 ഏക്കർ സ്ഥലത്തായി നിക്ഷേപിച്ചിരിക്കുന്ന 16573 മെട്രിക് ടൺ മാലിന്യം നീക്കം ചെയ്ത് ഈ പ്രദേശം വീണ്ടെടുക്കുന്നതിനുള്ള പദ്ധതിയാണിത്.

ഈ പദ്ധതിക്ക് കേരള ഖരമാലിന്യ പരിപാലന പദ്ധതി (KSWMP) 3.53 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാഗ്‌പുരിലെ എസ്.എം.എസ്. ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ കെ. ഇമ്പശേഖർ മുഖ്യാതിഥിയായിരുന്നു. ചടങ്ങില്‍ കാസര്‍കോട് നഗരസഭ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, വാര്‍ഡ് കൗണ്‍സിലര്‍ അശ്വിനി, മധൂര്‍ ഗ്രാമ പഞ്ചായത്ത് വികസന സ്ഥിരം സമിതി ചെയര്‍മാന്‍ രാധാകൃഷ്ണന്‍, മെമ്പര്‍ സൗമ്യ, മുനിസിപ്പല്‍ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ക്ലീന്‍ സിറ്റി മാനേജര്‍ മധുസൂധനന്‍, കെ.എസ്.ഡബ്ള്യു.എം.പി പ്രതിനിധികളായ മിധുന്‍ കൃഷ്ണന്‍, നീതു റാം കെ.പി, ഡോ. സൂരജ് കെ.വി, ബൈജു സി.എം, ഡോ. മഗേഷ്, ശ്രീലത മേനോന്‍, എസ്.എം.എസ് പ്രതിനിധി ജോബിന്‍ തോമസ്  തുടങ്ങിയവര്‍ സംബന്ധിച്ചു.

#Kasargod #CleanIndia #WasteManagement #Environment #Sustainability #Kerala #India #KSWMP

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia