Alert | പ്രസ് ക്ലബ് മുതൽ ചന്ദ്രഗിരി പാലം വരെയുള്ള റോഡ് പണി: സെപ്റ്റംബർ 19 മുതൽ 10 ദിവസത്തേക്ക് കാസർകോട്ട് ഗതാഗത നിയന്ത്രണം; വാഹനങ്ങൾ പോകേണ്ടത് ഇങ്ങനെ
കാസർകോട്: (KasargodVartha) വ്യാഴാഴ്ച (സെപ്റ്റംബർ 19) മുതൽ 10 ദിവസത്തേക്ക് കാസർകോട് പ്രസ് ക്ലബ് മുതൽ ചന്ദ്രഗിരി പാലം വരെയുള്ള റോഡിന്റെ പണി നടക്കുന്നതിനാൽ ഇതുവഴി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മംഗ്ളുറു ഭാഗത്ത് നിന്നും വരുന്ന വലിയ ചരക്ക് വാഹനങ്ങൾ കുമ്പളയിൽ നിന്നും സീതാംഗോളി ബദിയടുക്ക ചെർക്കള വഴി ദേശീയപാതയിൽ യാത്ര തുടരണമെന്ന് അധികൃതർ അറിയിച്ചു.
കാഞ്ഞങ്ങാട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ മാവുങ്കാൽ വഴി ദേശീയപാതയിൽ കൂടി വരേണ്ടതാണ്. കാസർകോട് ഭാഗത്തുനിന്നും മേൽപറമ്പ് ഭാഗത്തേക്ക് ഇരുചക്ര വാഹനങ്ങളും നാൽചക്ര വാഹനങ്ങളും ഓട്ടോറിക്ഷയും പുലിക്കുന്ന് ബജാജ് ഷോറൂം റോഡിൽ കൂടി കയറി ചന്ദ്രഗിരി പാലം വഴി യാത്ര തുടരണം.
തിരിച്ച് കാസർകോട്ടേക്ക് വരണ്ട വാഹനങ്ങൾ പഴയ എസ്പി ഓഫീസ് മുനിസിപ്പാലിറ്റി റോഡിലൂടെ കാസർകോട് ടൗണിലേക്ക് വരണം. ട്രാഫിക് പൊലീസിൻ്റെ നിർദേശം പരിഗണിച്ച് റോഡ് അടക്കുന്നത് നേരത്തേ തീരുമാനിച്ച സെപ്റ്റംബർ 18ൽ നിന്ന് 19ലേക്ക് മാറ്റുകയായിരുന്നുവെന്ന് പൊതുമരാമത്ത് റോഡ്സ് വിഭാഗം അറിയിച്ചു.
#Kasaragod #roadclosure #trafficupdate #Kerala #India #localnews