city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Mustering | ഇവിടെ ചികിത്സയും മരുന്ന് വിതരണവും മാത്രമല്ല റേഷൻ കാർഡ് മസ്റ്ററിങും! കാസർകോട് ജനറൽ ആശുപത്രിയിൽ വേറിട്ട സേവനം

Kasaragod General Hospital Offers Ration Card Mustering Services for Patients
Photo: Arranged

● ചികിത്സയിലുള്ള രോഗികൾക്ക് വലിയ ആശ്വാസമായി 
● മുൻഗണനാ റേഷൻ കാർഡ് ഉടമകൾക്ക് സൗകര്യം ലഭിച്ചു 
● മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ നീട്ടിയിട്ടുണ്ട് 

കാസർകോട്: (KasargodVartha) രോഗികൾക്ക് പരിശോധനയും ചികിത്സയും മരുന്ന് വിതരണവും മാത്രമല്ല ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവർക്ക് കാരുണ്യ - സേവന പ്രവത്തനങ്ങളും ലഭ്യം. മുൻഗണനാ റേഷൻ കാർഡ് ഉടമകൾ മസ്റ്ററിംഗ് നടത്തണമെന്ന നിർദേശത്തെ തുടർന്ന് ജനറൽ ആശുപത്രി അധികൃതരും സപ്ലൈ ഓഫീസ് അധികൃതരും റേഷൻ കടയുടമകളും കൈകോർത്തപ്പോൾ നിരവധി രോഗികൾക്കും കുടുംബത്തിനും അനുഗ്രഹമായി.

മഞ്ഞയും പിങ്കും കളറിലുള്ള റേഷൻ കാർഡ് ഉടമകൾ ഉടൻ തന്നെ നിർബന്ധമായും മസ്റ്ററിംഗ് നടത്തണമെന്നാണ് നിർദേശം. ചികിത്സയിൽ കഴിയുന്നവർക്ക് ഇത് വലിയൊരു ആശങ്കയാണ് സമ്മാനിച്ചത്. റേഷൻ കടകളിലെ തിരക്കും ഇ-പോസ് മെഷീൻ തകരാറും കാരണം പലർക്കും മസ്റ്ററിംഗ് നടത്താൻ കഴിയാതെ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആശുപത്രിയിൽ മസ്റ്ററിംഗ് സൗകര്യം ഒരുക്കിയത്.

ഐ സി യു വിൽ അഡ്മിറ്റ് ചെയ്യപ്പെട്ടവരുടെ ബന്ധുക്കൾ, പ്രസവ ചികിത്സക്കെത്തിയവർ, സർജറി കഴിഞ്ഞ രോഗികൾ തുടങ്ങിയവർക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിഞ്ഞു. മാസങ്ങളും ദിവസങ്ങളുമായി ചികിത്സയിൽ കഴിയുന്നവരും അവരുടെ കൂട്ടിരിപ്പുകാരും മസ്റ്ററിംഗ് നടത്താൻ കഴിയാതെ വിഷമത്തിലായിരുന്നു.

ഇവർക്ക് ആശ്വാസവും സന്തോഷവും നൽകിയ പ്രവർത്തനമാണ് അധികൃതരുടെ നല്ല മനസ് കൊണ്ട് ആശുപത്രി പരിസരത്ത് നടന്നത്. സംസ്ഥാനത്തെ മുൻഗണനാ പട്ടികയിൽ ഉൾപ്പെട്ട റേഷൻ കാർഡ് അംഗങ്ങളുടെ മസ്റ്ററിംഗ് നടപടികൾ ഒക്ടോബർ 25 വരെ നീട്ടിയതായി ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി ആർ അനിൽ നിയമസഭയിൽ അറിയിച്ചിട്ടുണ്ട്.

MAstering

#Kasaragod #Kerala #hospital #rationcard #renewal #patients #healthcare #governmentinitiati

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia