city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Employment | പരിശീലനം പൂർത്തീകരിക്കും മുമ്പേ തൊഴിൽ നിയമന ഉത്തരവ് മന്ത്രി കൈമാറി

Job Appointment Orders Issued at Kasargod Event
Photo: Arranged

'പട്ടികവർഗ്ഗ കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ ദീർഘകാല പദ്ധതിയാണിത്'

കാസർകോട്: (KasargodVartha) ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗ വികസന വകുപ്പിന്റെ തൊഴിൽ നൈപുണ്യവികസന പദ്ധതിയിൽ പരിശീലനം പൂർത്തിയാക്കിയ 28 യുവതിയുവാക്കൾക്ക് നിയമന ഉത്തരവ് വിതരണം ചെയ്തു. ഡി.പി.സി ഹാളിൽ നടന്ന ചടങ്ങിൽ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ.ആർ. കേളു ആണ് നിയമന ഉത്തരവ് വിതരണം ചെയ്തത്.

തലശ്ശേരി എൻ.ടി.ടി.എഫുമായി സഹകരിച്ച് നടപ്പിലാക്കിയ സി എൻ സി (CNC) മെഷീൻ ഓപ്പറേറ്റർ കോഴ്സിൽ വിജയിച്ചവർക്കാണ് ഈ അവസരം ലഭിച്ചത്. ടെഗു ടെക് ബാംഗ്ലൂർ, മെക്ക് ഇൻഫിനിറ്റി, എസ്.എൻ. ടൂളിംഗ് കോയമ്പത്തൂർ, എൽ.ജി.ബി തുടങ്ങിയ പ്രമുഖ കമ്പനികളിലാണ് ഇവർക്ക് ജോലി ലഭിച്ചിരിക്കുന്നത്.

 'പട്ടികവർഗ്ഗ കുടുംബങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ജില്ലാ പഞ്ചായത്തിന്റെ ദീർഘകാല പദ്ധതിയാണിത്. സംസ്ഥാന സർക്കാർ പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുമ്പ് 55 വിദ്യാർത്ഥികളെ അമേരിക്കയിൽ പഠിപ്പിക്കുന്നതിനുള്ള നടപടി സ്വീകരിച്ചത് ഇതിന് ഉദാഹരണമാണ്. സർക്കാർ വിവിധ വകുപ്പുകളിൽ പട്ടികവർഗ്ഗക്കാർക്ക് പ്രത്യേക തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ലഭിക്കുന്ന തൊഴിൽ പരമാവധി നന്നായി പ്രയോജനപ്പെടുത്താനും കൃത്യമായി തൊഴിൽ നിർവഹണം നടത്തുന്നതിനും സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. പട്ടികവർഗ്ഗ വിഭാഗങ്ങളുടെ ഉന്നമനത്തിനുള്ള ക്ഷേമപ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാർ ആവിഷ്കരിച്ച് ദീർഘവീക്ഷണത്തോടെ നടപ്പിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.'

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി. ബേബി ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, ദിനേഷ് മുങ്ങത്ത് ക്ലാസ് എടുത്തു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീതാകൃഷ്ണൻ, അഡ്വ. എസ് എൻ സരിത, എൻ.ടി.ടി.എഫ് പ്രിൻസിപ്പാൾ ആർ. അയ്യപ്പൻ, ജില്ലാ പട്ടികവർഗ്ഗ വികസന ഓഫീസർ എം. മല്ലിക, അസിസ്റ്റൻറ്സീനിയർ ട്രെയിനിങ് ഓഫീസർ വികാസ് പലേരി തുടങ്ങിയവർ സംസാരിച്ചു. ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം. മനു സ്വാഗതവും ജില്ലാ പഞ്ചായത്ത് ഫിനാൻസ് ഓഫീസർ ശബരീഷ് നന്ദിയും പറഞ്ഞു.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia