Security Measures | കനത്ത സുരക്ഷ: ജമ്മു കശ്മീരില്‍ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി
● 24 മണ്ഡലങ്ങളിലായി 219 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു.
● 23 ലക്ഷം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാം.
● പ്രത്യേക പദവി എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പ്.
ദില്ലി: (KasargodVartha) ജമ്മു കശ്മീര്‍ (JammuKashmir) നിയമസഭാ തെരഞ്ഞെടുപ്പിന്റെ (Assembly Elections) ആദ്യ ഘട്ടം രാവിലെ 7 മണിക്ക് തുടങ്ങി. 24 മണ്ഡലങ്ങളിലായി 219 സ്ഥാനാര്‍ത്ഥികള്‍ ജനവിധി തേടുന്നു. ജമ്മു മേഖലയിലെ 8 മണ്ഡലങ്ങളും കശ്മീര്‍ മേഖലയിലെ 16 മണ്ഡലങ്ങളുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. 23 ലക്ഷം വോട്ടര്‍മാര്‍ക്ക് വോട്ട് ചെയ്യാം.
ഭീകരാക്രമണ സാധ്യത കണക്കിലെടുത്ത് സുരക്ഷാ സന്നാഹങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്. ഓരോ പോളിംഗ് ബൂത്തിലും വലിയ സുരക്ഷാ സംഘങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ ഏറ്റുമുട്ടലുകള്‍ കണക്കിലെടുത്ത് സുരക്ഷ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ്. വൈകിട്ട് 6 മണി വരെയാണ് വോട്ടെടുപ്പ്.
പാംപോർ, ട്രാൽ, പുൽവാമ, രാജ്‌പോറ, സൈനപോറ, ഷോപിയാൻ, ഡിഎച്ച് പോറ, കുൽഗാം, ദേവ്‌സർ, ദൂരു, കൊക്കർനാഗ് (എസ്‌ടി), അനന്ത്‌നാഗ് വെസ്റ്റ്, അനന്ത്‌നാഗ്, ശ്രീഗുഫ്‌വാര ബിജ്‌ബെഹറ, ഷാംഗസ് അനന്ത്‌നാഗ്, ഈസ്റ്റ്, പഹൽഗാം, പഹൽഗാം എന്നിവയാണ് വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങൾ.
നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസും കൈകോര്‍ത്താണ് ഇക്കുറി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. ഒറ്റയ്ക്കാണ് പിഡിപിയുടെ പോരാട്ടം. സൗത്ത് കശ്മീരില്‍ ബിജെപിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടുണ്ട്. 24 മണ്ഡലങ്ങളിലെ വോട്ടര്‍മാരാണ് വിധി എഴുതുന്നത്. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി (ആർട്ടിക്കിൾ 370) എടുത്തുകളഞ്ഞതിന് ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
#JammuKashmir #Elections2024 #Voting #Security #PoliticalChange #Democracy