Celebrations | നാടെങ്ങും വിപുലമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു; ത്രിവർണ പതാകയ്ക്ക് കീഴിൽ ഒന്നായി ജനം
പതാക ഉയർത്തൽ, സാംസ്‌കാരിക പരിപാടികൾ, പ്രതിജ്ഞ ചൊല്ലൽ തുടങ്ങിയ പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
കാസർകോട്: (KasargodVartha) രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനം ജില്ലയിൽ വിപുലമായി ആഘോഷിച്ചു. സ്ഥാപനങ്ങളിലും വിദ്യാലയങ്ങളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും പതാക ഉയർത്തൽ, സാംസ്‌കാരിക പരിപാടികൾ, പ്രതിജ്ഞ ചൊല്ലൽ തുടങ്ങിയ പരിപാടികളോടെയാണ് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചത്.
പല സ്‌കൂളുകളിലും സ്വാതന്ത്ര്യ സമര ചരിത്രത്തെ അടിസ്ഥാനമാക്കിയുള്ള പ്രദർശനങ്ങളും സംഘടിപ്പിച്ചു. ഗ്രാമങ്ങളിലും നഗരങ്ങളിലും വാർഡ് തലത്തിലും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പ്രസംഗങ്ങളിൽ സ്വാതന്ത്ര്യ സമര സേനാനികളുടെ ത്യാഗങ്ങളെ ഓർമിപ്പിച്ച നേതാക്കൾ രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി പ്രവർത്തിക്കാൻ ജനങ്ങളോട് അഭ്യർത്ഥിച്ചു.
രക്തദാന കാംപുകൾ, വൃക്ഷത്തൈ നടൽ തുടങ്ങിയ സാമൂഹിക സേവനങ്ങളും കൂട്ടായ്‌മകളുടെ നേതൃത്വത്തിൽ നടന്നു.
കലക്ടറേറ്റില്‍ ജില്ലാ കലക്ടര്‍ ദേശീയ പതാകയുര്‍ത്തി
കാസര്‍കോട്: കലക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ കലക്ടര്‍ കെ ഇമ്പശേഖര്‍ ദേശീയ പതാകയുര്‍ത്തി. തുടര്‍ന്ന് രാഷ്ട്രപിതാവിൻ്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തി. ചടങ്ങില്‍ എ.ഡി.എം പി അഖില്‍, ഡെപ്യൂട്ടി കളക്ടര്‍ ജെഗ്ഗിപോള്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, ഹുസൂര്‍ ശിരസ്തദാര്‍ ആര്‍. രാജേഷ്, കളക്ടറേറ്റ് ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നഗരസഭാ കാര്യാലയത്തില്‍ ചെയര്‍മാന്‍ ദേശീയ പതാക ഉയര്‍ത്തി
കാസര്‍കോട്: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ കാര്യാലയത്തില്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ നിലനില്‍പ്പും മുന്നേറ്റവും ഐക്യത്തിന്റേതാണെന്ന് ചെയര്‍മാന്‍ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. ഐക്യം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും എന്തുവില കൊടുത്തും രാജ്യത്തെ ജനങ്ങളുടെ ഐക്യം കാത്തു സൂക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, മറ്റു ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, നഗരസഭാ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ബേക്കൽ കോട്ടയിൽ ദേശീയ പതാക ഉയർത്തി
ബേക്കൽ: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനം ബേക്കൽ കോട്ടയിൽ വർണാഭമായി ആഘോഷിച്ചു. കേന്ദ്ര പുരാവസ്തു വകുപ്പിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സ്വാതന്ത്ര്യ സമര സേനാനി കെ.വി. നാരായണൻ നായർ ദേശീയ പതാക ഉയർത്തി പ്രഭാഷണം നടത്തി. ചടങ്ങിൽ സിനിമ നടൻ കുഞ്ഞി കൃഷ്ണൻ, കൺസർവേറ്റീവ് അസിസ്റ്റൻറ് പി.വി ഷാജു, ബേക്കൽ ടൂറിസം ഫ്രറ്റേർണിറ്റി ചെയർമാൻ സൈഫുദ്ദീൻ കളനാട്, ജിഫ്രി, എം.എ ഖാദർ എന്നിവർ പങ്കെടുത്തു.
യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു
കാസർകോട്: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച യൂണിറ്റി ഡേയുടെ ഭാഗമായി ഫോർട്ട്റോഡ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡൻറ് അഷ്റഫ് എടനീർ ദേശീയ പതാക ഉയർത്തി.ചടങ്ങിൽ സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും പ്രതിജ്ഞ ചെല്ലുകയും മധുര പലഹാര വിതരണം നടത്തുകയും ചെയ്തു.
വാർഡ് മുസ്‌ലിം ലീഗ് പ്രസിഡന്റ് പി.വി മുഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി മൻസൂർ ഗുഡ്, വൈസ് പ്രസിഡന്റ് ജാഫർ കമാൽ, മൊയ്തീൻ കുഞ്ഞി കോളിക്കര, ടി.ഇ യൂസുഫ്, എ.എ ശംസുദ്ധീൻ, ശംസുദ്ധീൻ ബായിക്കര, സമീർ തായലങ്ങാടി, റിനാൻ ടി.വൈ, അബ്ദുല്ല റമീസ്, അബു ജെറ്റ്, ഇർഷാദ്, നൗഷാദ് ബായിക്കര, മുജീബ്, മജീദ് കുട്ട്റു, ഹിഷാം കോളിക്കര, മനാഫ് കുന്നിൽ, അബ്ദുല്ല പുഴക്കര, മുഹമ്മദ് ഉക്കാസ്, അഷ്റഫ്, മുഹമ്മദ് കുഞ്ഞി, റാഷിദ്, അഷ്റഫ് കുന്നിൽ, സുബൈർ, നുറുദ്ധീൻ കരിപ്പൊടിറോഡ്, യൂസഫ് കളത്തിൽ തുടങ്ങിയവർ സംബന്ധിച്ചു.
അസ്രീ റിഹാബിലിറ്റേഷൻ സെന്ററിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു
ചെട്ടുംകുഴി: അസ്രീ റിഹാബിലിറ്റേഷൻ സെന്ററിൽ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷം വർണാഭമായി കൊണ്ടാടി. അസ്രീ സ്പെഷ്യൽ സ്‌കൂൾ വിദ്യാർത്ഥികൾ, റിഹാബിലിറ്റേഷൻ സെന്ററിലെ കുട്ടികൾ, ജീവനക്കാർ, ട്രസ്റ്റ് മെമ്പർമാർ എന്നിവർ അടക്കം നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി കെ. സന്തോഷ് കുമാർ പതാക ഉയർത്തി സല്യൂട്ട് സ്വീകരിച്ചു.
രാജ്യത്തിന് വേണ്ടി ജീവതം സമർപ്പിച്ചവരെയും പോരാടിയവരെയും ത്യാഗം സഹിച്ചവരെയും വിസ്മരിച്ചു കൊണ്ട് നമ്മൾക്ക് മുമ്പോട്ട് പോകാൻ സാധ്യമല്ലെന്നും 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമര പോരാട്ടം മുതൽ രാജ്യത്ത് നടന്ന വലുതും ചെറുതുമായ മുഴുവൻ സമരങ്ങളും മറവിക്ക് വിട്ട് കൊടുക്കാൻ പാടില്ലെന്നും
ജഡ്‌ജ് കെ സന്തോഷ്കുമാർ പറഞ്ഞു.
എം എസ് മൊഗ്രാൽ സ്‌മാരക ലൈബ്രറിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
മൊഗ്രാൽ: എം എസ് മൊഗ്രാൽ സ്‌മാരക ലൈബ്രറിയിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ലൈബ്രറി പ്രസിഡന്റ് സിദ്ദീഖലി മൊഗ്രാൽ ദേശീയപതാക ഉയർത്തി. സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. മിശാൽ റഹ്മാൻ സ്വാഗതം പറഞ്ഞു. വിജയകുമാർ സംസാരിച്ചു. ഹമീദ് പെർവാഡ്, മൂസ, എം.എം കരീം, മുഹമ്മദ് അബ്കോ, തൻസീഫ്, അസ്ലാഹ്, ഇസ്മായിൽ സംബന്ധിച്ചു. ലൈബ്രേറിയൻ ഉവൈസ് നന്ദി പറഞ്ഞു.
ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് കാസര്‍കോട് നഗരസഭാ ചെയര്‍മാനും സംഘവും
കാസര്‍കോട്: രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നെതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നഗരസഭാ അങ്കണത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളാണ് സംഘം സന്ദര്‍ശിച്ചത്.
ചെയര്‍മാനും സംഘവും വിദ്യാര്‍ത്ഥികളോടും കുടുംബാംഗങ്ങളോടുമൊപ്പം കേക്ക് മുറിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. നഗരസഭാ വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ബഡ്സ് സ്കൂള്‍ ടീച്ചര്‍ ശില്‍പ കെ, രേഖ കെ, ബഡ്സ് സ്കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംഘമാണ് ചെയര്‍മാനൊപ്പം വീടുകള്‍ സന്ദര്‍ശിച്ചത്.
ബാനം ഗവ.ഹൈസ്‌കൂളിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ബാനം: വിപുലമായ പരിപാടികളോടെ ബാനം ഗവ.ഹൈസ്‌കൂളിൽ രാജ്യത്തിന്റെ എഴുപത്തിഎട്ടാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയപതാക ഉയർത്തി പതാകവന്ദനത്തിനു ശേഷം സ്വാതന്ത്ര്യദിന റാലി നടന്നു. ഭാരതാംബയുടേയും ഗാന്ധിജി ഉൾപ്പെടെയുള്ള സ്വാതന്ത്ര്യസമര സേനാനികളുടേയും വേഷമണിഞ്ഞ കുട്ടികൾ റാലിയിൽ അണിനിരന്നു. തുടർന്ന് നടന്ന ആഘോഷ പരിപാടികൾ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റും എസ്.എം.സി ചെയർമാനുമായ ബാനം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഭൂപേഷ്, കോടോം ബേളൂർ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി.ഗോപാലകൃഷ്ണൻ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പി.ടി.എ പ്രസിഡന്റ് പി.മനോജ് കുമാർ അധ്യക്ഷത വഹിച്ചു. മദർ പി.ടി.എ പ്രസിഡന്റ് രഞ്ജിനി വിജയൻ, വികസനസമിതി ചെയർമാൻ കെ.എൻ ഭാസ്‌കരൻ, പി.കെ ബാലചന്ദ്രൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക സി.കോമളവല്ലി സ്വാഗതവും അനൂപ് പെരിയൽ നന്ദിയും പറഞ്ഞു. ദണ്ഡിയാത്രയുടെ പുനരാവിഷ്കരണം, ദേശഭക്തിഗാനം, നൃത്തശില്പം, പ്രസംഗം, ക്വിസ്, പായസ വിതരണം തുടങ്ങിയവയും നടന്നു.
ചെർക്കള ലയൺസ് ക്ലബ്ബ് സ്വാതന്ത്ര്യദിനം ആഘോഷിച്ചു
വിദ്യാനഗർ: സൺറൈസ് പാർക്കിൽ ചെർക്കള ലയൺസ് ക്ലബ്ബ് രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ക്ലബ്ബ് പ്രസിഡണ്ട് മാർക്ക് മുഹമ്മദ് പതാക ഉയർത്തി. തുടർന്ന്, ചെർക്കള ജിഎച്ച്എസ്എസ് സ്കൂളിലെ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് വീൽചെയർ വിതരണം ചെയ്തു. ചടങ്ങിന്റെ ഭാഗമായി സ്കൂൾ പരിസരത്ത് മരം നട്ടുപിടിപ്പിച്ചു.
എം ടി നാസർ സ്വാഗതവും വാശിദ് ഉസ്മാനിയ നന്ദിയും പറഞ്ഞു. ചാർട്ടർ പ്രസിഡണ്ട് മൊയ്തീൻ ചാപ്പാടി, ബോസ് ശരീഫ്, നിസാർ കലട്ര, സാദിക്ക് പൊവ്വൽ, ഹക്കീം തെക്കിൽ, സജ്ജാദ്, ഫൈസൽ പൊവ്വൽ, കബീർ ബേവിഞ്ച, മൊയ്തു ബാവാഞ്ചി, ഹാഷി എതിർത്തോട് ഷെഫീഖ്ചെർക്കള, അഷ്‌റഫ് എതിർത്തോട്, ശരീഫ് ബെർക്ക, റഹ്മാൻ മല്ലം, അനിസ മൻസൂർ, സാജിത, അഷ്റഫുദ്ദീൻ, ഷാഫി ബിസ്മില്ല എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യദിനാഘോഷം: മുഹിമ്മാത്തിൽ പതാക ഉയർത്തി
പുത്തിഗെ: ഇന്ത്യയുടെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയുടെ ഭാഗമായി പുത്തിഗെ മുഹിമ്മാത്തിൽ പതാക ഉയർത്തി. രാഷ്ട്ര ശില്പികൾ സ്വപ്നം കണ്ട രാജ്യത്തിന്റെ ബഹുസ്വരതയുടെ നിലനിൽപ്പിനെയും മതേതരത്വത്തെയും സാംസ്കാരിക വൈവിധ്യങ്ങളെയും തകർക്കാനുള്ള ഹീന ശ്രമങ്ങൾക്കുമെതിരെ ജാഗ്രത പാലിക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു.
മുഹിമ്മാത്ത് സാരഥികളും, അദ്ധ്യാപകരും ജീവനക്കാരും വിദ്യാർത്ഥികളും അടക്കം ആയിരങ്ങൾ പങ്കെടുത്തു. മുഹിമ്മാത്ത് വൈ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ പതാക ഉയർത്തി.സയ്യിദ് ഹാമിദ് അൻവർ അഹ്ദൽ തങ്ങൾ ആമുഖ ഭാഷണം നടത്തി. വൈ എം അബ്ദുൽ റഹ്മാൻ അഹ്‌സനി, ഉമർ സഖാഫി കർണൂർ, അബ്ദുൽ ഖാദിർ സഖാഫി മൊഗ്രാൽ, അബൂബക്കർ കാമിൽ സഖാഫി, മുസ്ഥഫ സഖാഫി പട്ടാമ്പി ,അബ്ദുൽ ഫത്താഹ് സഅദി, കുഞ്ഞി അഹ്‌സനി, ശരീഫ് സഖാഫി , ജമാൽ സഖാഫി പെർവാഡ് തുടങ്ങിയവർ സംബന്ധിച്ചു.
ഉളുവാർ താജുൽ ഉലമ സൗധത്തിൽ പതാക ഉയർത്തി
കുമ്പള: ഇന്ത്യയുടെ എഴുപത്തി എട്ടാം സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയുടെ ഭാഗമായി ഉളുവാർ താജുൽ ഉലമ സൗധത്തിൽ പതാക ഉയർത്തി. ഉളുവാർ യുണിറ്റ് കേരള മുസ്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് എസ് എഫ് യുണിറ്റ് അഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ കെ വൈ മൂസ പതാക ഉയർത്തി.
എസ് വൈ എസ് കുമ്പള സോൺ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഉളുവാർ സന്ദേശ പ്രഭാഷണം നടത്തി. യുണിറ്റ് പ്രസിഡന്റ് ഹനീഫ് കോരത്തില അധ്യക്ഷത വഹിച്ചു. കേരള മുസ്ലിം ജമാഅത്ത് യൂണിറ്റ് ഭാരവാഹികളായ ഹനീഫ് സി കെ, ശംസുദ്ധീൻ, എസ് വൈ എസ് യുണിറ്റ് ഭാരവാഹികളായ ലത്തീഫ് കോരത്തില, അബ്ബാസ് ഗുദർ, ഹമീദ് ബറോഡ, അബ്ബാസ് ഇ കെ, എസ് എസ് എഫ് യുണിറ്റ് പ്രസിഡന്റ് അഫ്‌ലു, തുടങ്ങിയവർ സംബന്ധിച്ചു.
ഉളിയത്തടുക്കയിൽ യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു
ഉളിയത്തടുക്ക: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഉളിയത്തടുക്കയിൽ മുസ്‌ലിം യൂത്ത് ലീഗ് യൂണിറ്റി ഡേ സംഘടിപ്പിച്ചു. മുസ്‌ലിം ലീഗ് വാർഡ് പ്രസിഡന്റ് യു.എ അലി ദേശീയ പതാക ഉയർത്തി. മുസ്‌ലിം യൂത്ത് ലീഗ് ശാഖാ പ്രസിഡന്റ് സിറാജുദ്ദീൻ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ജനറൽ സെക്രട്ടറി കലന്തർ ഷാഫി സ്വാതന്ത്ര്യ ദിന സന്ദേശം കൈമാറി.
മൊഗ്രാൽ യുനാനി ഡിസ്‌പെൻസറിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു
മൊഗ്രാൽ: എഴുപതിയെട്ടാം സ്വാതന്ത്ര്യദിനാഘോഷ പരിപാടി മൊഗ്രാൽ ഗവർമെന്റ് യൂനാനി ഡിസ്പെൻസറിൽ വച്ച് നടന്നു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ പതാക ഉയർത്തി സംസാരിച്ചു. രാഹുൽ വി എൻ അധ്യക്ഷത വഹിച്ചു. എം എസ് ജോസ് സ്വാഗതം പറഞ്ഞു. ഡോ ഷാഹുൽ ഹമീദ്, ഡോ റിയാന, അതുല്യ എന്നിവർ സംസാരിച്ചു.
ഐ.സി.സി നീർച്ചാൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു
നീർച്ചാൽ: ഐ.സി.സി നീർച്ചാൽ ആർട്സ് സ്പോർട്സ് ക്ലബിൽ രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര ദിനം ആഘോഷിച്ചു. ക്ലബ് പ്രസിഡന്റ് കരീം നീർച്ചാൽ പതാക ഉയർത്തി. കരീം അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ അഷ്റഫ് മാസ്റ്റർ സ്വാഗതം പറഞ്ഞു. ഹംസ നന്ദി പറഞ്ഞു.
ഐ.എൻ.എൽ ആലംപാടി കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ആലംപാടി: ഐ.എൻ.എൽ ആലംപാടി ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഓഫിസ് പരിസരത്ത് ശാഖാ പ്രസിഡന്റ് മൗലവി അബ്ദുല്ല പതാക ഉയർത്തി. ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് മാഹിൻ മേനത്ത്, ഐ.എം.സി.സി നേതാവ് ഖാദർ ആലംപാടി, കുഞ്ഞാമു, റപ്പി പി.കെ, അബു കളപ്പുര, ഹാരിസ് എസ്.ടി, സിദ്ധീഖ് മിഹ്റാജ്, മഹറു മേനത്ത്, സിദ്ധിഖ് ബിസ്മില്ല, ഉമ്മർ പഡോസ്‌കി, കാദർ ചാൽക്കര, അബ്ദുല്ല കരോടി, മുഹമ്മദ്, നിച്ചു പുത്തൂർ, ജക്കു, ആജു പുത്തൂർ, മുസമ്മിൽ തോട്ടുംകര, അജ്മൽ മിഹ്റാജ്, മുജീബ് തോട്ടുംകര, അമാൻ തുടങ്ങിയവർ സംബന്ധിച്ചു.
സഅദിയ്യയിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ദേളി: ജാമിഅ സഅദിയ്യയിൽ രാജ്യത്തിന്റെ 78-ാമത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പരിപാടിയിൽ സയ്യിദ് ഇസ്മാഈൽ ഹാദി തങ്ങൾ പാനൂർ പതാക ഉയർത്തി. ചടങ്ങിൽ നിരവധി പേർ പങ്കെടുത്തു.
യൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു
പൊയിനാച്ചി: യൂത്ത് കോൺഗ്രസ് ചെമ്മനാട് മണ്ഡലം കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു. പൊയിനാച്ചി ടൗണിൽ ചെമ്മനാട് മണ്ഡലം യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റ് നിമിഷ ബാബു പതാക ഉയർത്തി.
എസ്.എം.എഫ്. ജില്ലാ കമ്മിറ്റി സ്വാതന്ത്ര ദിനം ആഘോഷിച്ചു
കാസർകോട്: എസ്.എം.എഫ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനം ആഘോഷിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എം.എ.എച്ച്. മഹ്മൂദ് ചെങ്കള ദേശീയ പതാക ഉയർത്തി.