Tribute | മൊഗ്രാലിൽ സ്വാതന്ത്ര്യ സമര സാക്ഷികളെ ആദരിക്കുന്നു
സ്വാതന്ത്ര്യ സമര സാക്ഷികൾ, മൊഗ്രാൽ, ആദരം, വിദ്യാർത്ഥികൾ
മൊഗ്രാൽ: (KasargodVartha) സ്വാതന്ത്ര്യ സമരത്തിന് സാക്ഷികളായ മുതിർന്ന പൗരന്മാരെ ആദരിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ മൊഗ്രാൽ ദേശീയവേദി ഒരുങ്ങുന്നു. ഓഗസ്റ്റ് 15 ന് രാവിലെ 11 മണിക്ക് മൊഗ്രാൽ അൽ മജ്ലിസ് റസ്റ്റോറന്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഇശൽ ഗ്രാമത്തിലെ 15 പേർക്ക് ത്രിവർണ്ണ പതാകയും ഉപഹാരവും നൽകി ആദരിക്കും. സ്വാതന്ത്ര്യ സമരത്തിന്റെ മഹത്വം ഓർമ്മിപ്പിക്കുകയും, പുതു തലമുറക്ക് ഇതിഹാസം പകർന്നു നൽകുകയും ചെയ്യുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
സ്വാതന്ത്ര്യ സമര പോരാട്ടത്തിലൂടെ മഹാത്മാജി രാജ്യത്തിന് നേടിത്തന്ന സ്വാതന്ത്ര്യത്തെ പോലും പരിഹസിക്കുകയും, ഗാന്ധിജിയെ ജനങ്ങൾ അറിയുന്നത് ‘ഗാന്ധി സിനിമ’ യിലൂടെയാണെന്ന് പറഞ്ഞ് ഇകഴ്ത്തുകയും ചെയ്യുന്നവർക്ക് മറുപടിയായിചടങ്ങ് മാറുമെന്ന് ദേശീയവേദി ഭാരവാഹികൾ പറഞ്ഞു.
പരിപാടിയിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മൊഗ്രാലി ലെ മിടുക്കരായ വിദ്യാർത്ഥികളെ ക്യാഷ് അവാർഡും, മെമൊന്റോയും നൽകി അനുമോദിക്കും. ചടങ്ങിൽ ജനപ്രതിനിധികൾ ഉൾപ്പെടെ സാമൂഹിക- സാംസ്കാരിക- രാഷ്ട്രീയ രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്ന് മൊഗ്രാൽ ദേശീയവേദി ഭാരവാഹികൾ അറിയിച്ചു.
ആദരിക്കപ്പെടുന്ന മുതിർന്ന പൗരന്മാർ: ബഷീർ മുഹമ്മദ് കുഞ്ഞി, ഡോക്ടർ സിദ്ദീഖ് അഷ്റഫലി, ബികെ മുഹമ്മദ് കാടിയംകുളം, യുഎം അഹ്മദ്, ബികെ അബ്ധുല്ല, അബ്ധുല്ലകുഞ്ഞി സ്രാങ്ക്, ബിഎ മഹ്മൂദ്, ഉളുവാർ അന്തുഞ്ഞി, ഇസ്മയിൽ ഹുബ്ലി, കെ കെ അബ്ധുല്ല, എൻഎം ഇസ്മയിൽ നാങ്കി,എംജി അബ്ധുല്ല, ബിഎൻ അബ്ധുല്ല, അബ്ധുല്ലകുഞ്ഞി നാങ്കി, അബ്ധുൽഖാദർ കെവി.