city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Celebration | സ്വാതന്ത്ര്യ ദിനാഘോഷം: ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ സന്ദര്‍ശിച്ച് കാസര്‍കോട് നഗരസഭാ ചെയര്‍മാനും സംഘവും

independence day celebration  kasaragod municipal chairman a
Photo: Arranged

ശാരീരിക ബുദ്ധിമുട്ടുള്ള വിദ്യാര്‍ത്ഥികളുടെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗം സന്ദര്‍ശിച്ചു; കുടുംബാംഗങ്ങളോടൊപ്പം കേക്ക് മുറിച്ചു.

കാസര്‍കോട്: (KasargodVartha) രാജ്യത്തിന്റെ 78ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ വീടുകള്‍ നഗരസഭാ ചെയര്‍മാന്‍ അബ്ബാസ് ബീഗത്തിന്റെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു. ശാരീരിക ബുദ്ധിമുട്ടുകള്‍ കാരണം നഗരസഭാ അങ്കണത്തില്‍ നടന്ന സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ സംബന്ധിക്കാന്‍ കഴിയാത്ത വിദ്യാര്‍ത്ഥികളുടെ വീടുകളാണ് സംഘം സന്ദര്‍ശിച്ചത്. ചെയര്‍മാനും സംഘവും വിദ്യാര്‍ത്ഥികളോടും കുടുംബാംഗങ്ങളോടുമൊപ്പം കേക്ക് മുറിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തു. നഗരസഭാ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സഹീര്‍ ആസിഫ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, ബഡ്സ് സ്കൂള്‍ ടീച്ചര്‍മാരായ ശില്‍പ കെ, രേഖ കെ, ബഡ്സ് സ്കൂളിലെ മറ്റു വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവരുടെ സംഘമാണ് ചെയര്‍മാനൊപ്പം വീടുകള്‍ സന്ദര്‍ശിച്ചത്.

independence day celebration  kasaragod municipal chairman a

കാസര്‍കോട് നഗരസഭാ കാര്യാലയത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

കാസര്‍കോട്: രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കാസര്‍കോട് നഗരസഭാ കാര്യാലയത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ അബ്ബാസ് ബീഗം ദേശീയ പതാക ഉയര്‍ത്തി. രാജ്യത്തിന്റെ നിലനില്‍പ്പും മുന്നേറ്റവും ഐക്യത്തിന്റേതാണെന്ന് ചെയർമാൻ സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പറഞ്ഞു. ഐക്യം തകര്‍ത്ത് വിഭാഗീയത സൃഷ്ടിക്കാന്‍ ശ്രമിക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും, എന്തുവില കൊടുത്തും ഐക്യം കാത്തുസൂക്ഷിക്കണമെന്നും അവര്‍ പ്രസ്താവിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ ഷംസീദ ഫിറോസ്, സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍മാരായ സഹീര്‍ ആസിഫ്, റീത്ത ആര്‍, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗണ്‍സിലര്‍മാര്‍, നഗരസഭാ സെക്രട്ടറി ജസ്റ്റിന്‍ പി.എ, നഗരസഭാ എഞ്ചിനീയര്‍ ദിലീഷ് എന്‍.ഡി, മറ്റ് ജീവനക്കാര്‍, ശുചീകരണ തൊഴിലാളികള്‍, നഗരസഭാ ബഡ്സ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia