Event | കാസർകോട്ട് സ്വാതന്ത്ര്യ ദിന പരേഡിന് ഒരുക്കങ്ങളായി; മന്ത്രി കെ കൃഷ്ണൻകുട്ടി അഭിവാദ്യം സ്വീകരിക്കും; കാഴ്ചയുടെ വിരുന്നൊരുക്കാൻ 20 പ്ലാറ്റൂണുകൾ
സ്വാതന്ത്ര്യ സമര സേനാനികൾ, ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ എന്നിവരെല്ലാം പരേഡിൽ പങ്കെടുക്കാൻ ജില്ലാ കലക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്
കാസര്‍കോട്: (KasargodVartha) ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിന പരേഡ് വിദ്യാനഗർ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വ്യാഴാഴ്ച രാവിലെ 8.20 ന് നടക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി പരേഡിൽ അഭിവാദ്യം സ്വീകരിക്കും. പരേഡില്‍ 20 പ്ലാറ്റൂണുകൾ അണി നിരക്കും. എ ആര്‍ ക്യാമ്പ് അസിസ്റ്റന്റ് കമാന്‍ഡന്റ് പരേഡ് നിയന്ത്രിക്കും. പരേഡിൽ ജില്ലാ സായുധ പോലീസ്, ലോക്കൽ പോലീസ്, വനിതാ പോലീസ്, എക്‌സൈസ്, ഫോറസ്റ്റ് എന്നീ പ്ലാറ്റൂണുകളും വിവിധ സ്‌കൂളുകളിലെ എൻസിസി, സ്കൗട്ട്, ഗൈഡ്സ്, സ്റ്റുഡന്റ് പോലീസ് എന്നി വിഭാഗങ്ങളും പങ്കെടുക്കും.
കാസർകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, തച്ചങ്ങാട് ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ പടന്നക്കടപ്പുറം, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ ബാര, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഇരിയണ്ണി എന്നി സ്‌കൂളുകളിലെ സ്റ്റുഡന്റ് പോലീസും, കാസർകോട് ഗവൺമെന്റ് കോളേജ്, നെഹ്‌റു ആർട്‌സ് ആന്റ് സയൻസ് കോളേജ് എന്നിവിടങ്ങളിലെ സീനിയർ ഡിവിഷൻ എൻസിസി, ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് ജൂനിയർ ഡിവിഷൻ എൻസിസിയും പരേഡിന്റെ ഭാഗമാകും.
ദുർഗ ഹയർ സെക്കൻഡറി സ്‌കൂൾ കാഞ്ഞങ്ങാട് സ്‌കൗട്ട് ആന്റ് ഗൈഡ്, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഫോർ ഗേൾസ് കാസർകോട്, ഗവൺമെന്റ് മുസ്ലീം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ, കാസർകോട് എന്നി സ്‌കൂളുകളിലെ ജൂനിയർ റെഡ് ക്രോസ്, ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂൾ, ചെമ്മനാട് രാജാസ് ഹയർ സെക്കൻഡറി സ്‌കൂൾ നീലേശ്വരം, ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ കാറഡുക്ക എന്നി സ്‌കൂളുകളിലെ എൻസിസി, ജവഹർ നവോദയ വിദ്യാലയ, പെരിയ ബാന്‍ഡ് സെറ്റ് ജില്ലാ യുവജന കേന്ദ്രം കാസർകോട് ടീം കേരള എന്നീ പ്ലാറ്റൂണുകളും പരേഡിൽ പങ്കെടുക്കും.
സ്വാതന്ത്ര്യ സമര സേനാനികൾ, ജനപ്രതിനിധികൾ, സർക്കാർ ജീവനക്കാർ എന്നിവരെല്ലാം പരേഡിൽ പങ്കെടുക്കാൻ ജില്ലാ കലക്ടർ അഭ്യർത്ഥിച്ചിട്ടുണ്ട്. ജില്ലയിലെ ജനങ്ങൾക്കും ഈ ചരിത്ര നിമിഷത്തിൽ സാക്ഷിയാകാൻ അവസരമുണ്ടാകും.