Celebration | വർണാഭവമായി കാസര്‍കോട് ജില്ലാ ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി കെ കൃഷ്ണന്‍കുട്ടി ദേശീയ പതാകയുയര്‍ത്തി
കാസർകോട്: (KasargodVartha) ജില്ലാ ആസ്ഥാനത്ത് വിദ്യാനഗർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന സ്വാതന്ത്ര്യ ദിന പരേഡിൽ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ദേശീയ പതാകയുയർത്തി അഭിവാദ്യം സ്വീകരിച്ചു. തുടർന്ന് മന്ത്രി പരേഡ് പരിശോധിച്ചു. സ്വാതന്ത്ര്യ ദിന സന്ദേശവും നൽകി. ജില്ലാ കലക്ടർ കെ ഇമ്പശേഖർ, ജില്ലാ പൊലീസ് മേധാവി പി ബിജോയ് എന്നിവർ പരേഡിനെ അഭിവാദ്യം ചെയ്തു.
രാജ്മോഹൻ ഉണ്ണിത്താന്‍ എം.പി, എം.എൽ.എമാരായ എ.കെ.എം അഷറഫ്, എൻ.എ നെല്ലിക്കുന്ന്, അഡ്വ.സി.എച്ച് കുഞ്ഞമ്പു, ഇ. ചന്ദ്രശേഖരൻ, എം. രാജഗോപാലൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ, കാസർകോട് നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ, സമര സേനാനികളായ ക്യാപ്റ്റൻ കെ.എം.കെ നമ്പ്യാര്‍, ഗോപാലൻ നായർ, ജന പ്രതിനിധികള്‍, രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, എ.ഡി.എം പി അഖില്‍, എ.എസ്.പി പി.ബാലകൃഷ്ണൻ നായർ, ജില്ലാതല ഉദ്യോഗസ്ഥർ, ഡപ്യൂട്ടി കളക്ടർമാർ, പോലീസ് ഉദ്യാഗസ്ഥർ, കളക്ടറേറ്റ് ജീവനക്കാര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു. കാസർകോട് സാരീസ് നെയ്ത്ത് സംഘം നെയ്‌തെടുത്ത ഷാള്‍ വിശിഷ്ട അതിഥികള്‍ക്ക് നൽകി.
സ്വാതന്ത്ര്യദിനാഘോഷത്തിനോടനുബന്ധിച്ച് മുനിസിപ്പൽ സ്റ്റേഡിയത്തിൽ കാസർകോട് ഇൻസ്പെക്ടർ എസ്.എച്ച്.ഒ നളിനാക്ഷൻ പരേഡ് നയിച്ചു. മേൽപറമ്പ് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അനീഷ് സെക്കന്റ് കമാന്ററായി. വിവിധ പ്ലാറ്റൂണുകൾ പരേഡിൽ അണിനിരന്നു. തുടർന്ന് കാസർകോട് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂള്‍ ഫോർ ഗേള്‍സ് വിദ്യാര്‍ത്ഥികൾ ദേശഭക്തി ഗാനം ആലപിച്ചു.
പരേഡിനെ തുടർന്ന് മികച്ച പ്രകടനം കാഴ്ചവെച്ച ഫോഴ്‌സ്, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് പ്ലാറ്റൂണുകൾക്ക് മന്ത്രി എവർ റോളിങ് ട്രോഫി സമ്മാനിച്ചു. പരേഡിൽ പങ്കെടുത്ത മുഴുവൻ പ്ലാറ്റൂണുകള്‍ക്കും പങ്കാളിത്തത്തിനുള്ള സമ്മാനം നൽകി. പരേഡിലെത്തിയ മുഴുന്‍ ആളുകള്‍ക്കും ജില്ലാ ഭരണകൂടം മധുരം നൽകി.
#IndependenceDay #Kasaragod #Kerala #India #parade #celebration #culture