city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Remembrance | കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങൾ പകർത്തിയത് അനുകരണീയ മാതൃകയെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം പി

Commemoration event for Haiderali Shihab Thangal.
Photo : Arranged
ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഇസാദ് ചികിത്സാ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി

കാസർകോട്: (KasargodVartha) കാരുണ്യ സേവന രംഗത്ത് ഹൈദരലി ശിഹാബ് തങ്ങൾ പകർത്തിയത് അനുകരണീയ മാതൃകയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ഇസാദ് ചികിത്സാ പദ്ധതിയുടെ വിതരണോദ്ഘാടനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗികളുമായി ഹൃദയബന്ധം സൂക്ഷിച്ച നേതാവായിരുന്ന പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ.
ജീവിതത്തിലുടനീളം നല്ല പെരുമാറ്റവും ജീവിത വിശുദ്ധിയും കാണിച്ച വ്യക്തിത്വമായിരുന്നു. രോഗികളെ സഹായിക്കാനും അവരുമായി ഹൃദയബന്ധം കാത്തു സൂക്ഷിക്കാനുമാണ് അദ്ദേഹം ഏറെ സമയം ചിലവഴിച്ചത്. ഈ പദ്ധതി നടപ്പിലാക്കാൻ കെ.എം.സി.സി നേതാക്കൾ ഒട്ടേറെ ത്യാഗങ്ങൾ സഹിച്ചിട്ടുണ്ട്. ഒട്ടേറെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തിയ ദുബൈ കെ.എം.സി.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഇസാദ് ചികിത്സാ ധനസഹായ പദ്ധതി മാതൃകാപരമാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ അനുസ്മരണം മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷററുമായ സി ടി അഹമ്മദലി ഉദ്ഘാടനം ചെയ്തു. എം.എസ്.എഫ് ദേശീയ പ്രസിഡന്റ് പി.വി അഹ്‌മദ് സാജു അനുസ്മരണ പ്രഭാഷണം നടത്തി. ദുബൈ കെ.എം.സി.സി ജില്ലാ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ് സ്വാഗതം പറഞ്ഞു.

മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, എ.കെ.എം അഷ്റഫ് എം.എൽ.എ, നിസാർ തളങ്കര, എം.ബി യൂസുഫ്, എ.എം കടവത്ത്, അബ്ദുൽ റഹ്‌മാൻ വൺ ഫോർ, എ.ജി.സി ബഷീർ, അബ്ദുള്ള കുഞ്ഞി ചെർക്കള, അസീസ് മരിക്കെ, മാഹിൻ കേളോട്ട്, കല്ലട്ര അബ്ദുൽ ഖാദർ, ബഷീർ വെള്ളിക്കോത്ത്, പി.കെ.സി റൗഫ് ഹാജി, ടി.എം ഇഖ്ബാൽ, കെ.ബി മുഹമ്മദ് കുഞ്ഞി, കെ.കെ ബദറുദ്ധീൻ, സത്താർ വടക്കുമ്പാട്, അബ്ബാസ് ബീഗം, ബീഫാത്തിമ ഇബ്രാഹിം, അഷ്റഫ് എടനീർ, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, കെ.പി അബ്ബാസ് കളനാട്, ഹസൈനാർ ബീജന്തടുക്ക, ബഷീർ പാറപ്പള്ളി, റഷീദ് ഹാജി കല്ലിങ്കാൽ, റാഫി പള്ളിപ്പുറം, സലീം ചേരങ്കൈ, ആദം കുഞ്ഞി തളങ്കര, സാദിഖ് പാക്യാര, അനസ് എതിർത്തോട്, കെ.പി മുഹമ്മദ് അഷ്റഫ്, അസീസ് കളത്തൂർ, സഹീർ ആസിഫ്, സയ്യിദ് താഹ ചേരൂർ, എ. അഹമ്മദ് ഹാജി, മുത്തലിബ് പാറക്കെട്ട്, ഷാഹിന സലീം, എ.പി ഉമ്മർ, റഫീഖ് മാങ്ങാട്, ഹനീഫ് കട്ടക്കാൽ, ആരിഫ് കൊത്തിക്കാനം സംബന്ധിച്ചു. ഹസൈനാർ ബീജന്തടുക്ക നന്ദി പറഞ്ഞു.
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia