Eid | മാസപ്പിറവി കണ്ടില്ല; ഗൾഫ് രാജ്യങ്ങളിൽ ഈദുൽ ഫിത്വർ ബുധനാഴ്ച
Updated: Apr 8, 2024, 21:26 IST
* പള്ളികളും ഈദ്ഗാഹുകളും വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങി
* ഒമാനിൽ തീരുമാനമായില്ല
* ഒമാനിൽ തീരുമാനമായില്ല
റിയാദ്: (KasaragodVartha) മാസപ്പിറവി ദൃശ്യമായില്ല. സഊദി അറേബ്യ, ഖത്വര്‍, കുവൈറ്റ്, ബഹ്റൈന്‍, യുഎഇ എന്നീ ഗള്‍ഫ് രാജ്യങ്ങളില്‍ ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. തിങ്കളാഴ്ച മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ചൊവ്വാഴ്ച റമദാൻ 30 പൂർത്തിയാക്കിയാണ് ഇത്തവണ പെരുന്നാൾ വന്നുചേരുന്നത്. ഒമാനിൽ റമദാൻ 29 ചൊവ്വാഴ്ച ആയതിനാൽ പെരുന്നാൾ സംബന്ധിച്ച തീരുമാനം ചൊവ്വാഴ്ച രാത്രിയാണ് ഉണ്ടാവുക.
ആകാശത്ത് മാസപ്പിറവി ദൃശ്യമാകുന്നത് നിരീക്ഷിക്കാന്‍ പൊതുജനങ്ങള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഒരു മാസത്തെ റമദാൻ വ്രതം ആത്മീയ ഉണർവോടെയാണ് പെരുന്നാൾ ആഘോഷത്തിലേക്ക് കടക്കുന്നത്. ഈദ്ഗാഹുകളും പള്ളികളും വിശ്വാസികളെ സ്വീകരിക്കാൻ ഒരുങ്ങിയിട്ടുണ്ട്. സർകാർ തലത്തിലും വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിലും ആഘോഷ പരിപാടികളും ഒരുക്കിയിട്ടുണ്ട്.