Obituary | 5 തലമുറകളിലായി സ്നേഹം പകർന്ന ആഇശ ഇനിയില്ല; മകൾ വിടവാങ്ങി ദിവസങ്ങൾക്കകം മാതാവും മരിച്ചു
* തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.
തളങ്കര: (KasragodVartha) മകൾ വിടവാങ്ങി ദിവസങ്ങൾക്കകം മാതാവും മരിച്ചു. തെരുവത്ത് ഉബൈദ് റോഡിലെ പരേതനായ പി എം അബ്ദുൽ ഖാദറിന്റെ ഭാര്യ ആഇശ (93) ആണ് മരിച്ചത്. ഇവരുടെ ഏകമകൾ സുഹ്റ (73) 18 ദിവസം മരണപ്പെട്ടിരുന്നു.
അഞ്ച് തലമുറകളായി സ്നേഹം പകർന്ന മുതുമുത്തശ്ശിയായാണ് വിടവാങ്ങിയ ആഇശ. കുടുംബത്തിന്റെ കേന്ദ്രബിന്ദുവായിരുന്ന അവർ, എല്ലാവരോടും സ്നേഹവും കരുണയും പകർന്ന് ജീവിച്ച വ്യക്തിത്വമാണ്. കുടുംബത്തിന്റെ ചരിത്രവും സംസ്കാരവും അടുത്ത തലമുറകൾക്ക് കൈമാറുന്നതിൽ അഗാധമായ താത്പര്യം പ്രകടിപ്പിച്ചിരുന്നു.
അഞ്ച് തലമുറകളിലായി കുടുംബത്തെ ഒരുമിപ്പിച്ച കണ്ണിയായിരുന്ന ആഇശയുടെയും മകൾ സുഹ്റയുടെയും ദിവസങ്ങൾക്കുള്ളിലെ വിയോഗം ഉറ്റവരെയെല്ലാം സങ്കടത്തിലാഴ്ത്തി. മരുമകൻ: ഇബ്രാഹിം. സഹോദരങ്ങൾ: സൈനബ്, റുഖ്‌യ, പരേതരായ ബീഫാത്വിമ, കുഞ്ഞിബീവി, മുഹമ്മദ് കുഞ്ഞി കൊട്ട. തളങ്കര മാലിക് ദീനാർ ജുമാ മസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.