കയ്പുനീരും കുരിശിന്റെ വഴിയും; ദുഃഖവെള്ളിയിലെ ഓര്‍മ്മപ്പെടുത്തലുകള്‍

● ഉപവാസവും കയ്പുനീർ കുടിക്കലും പ്രധാന ആചാരങ്ങൾ.
● കേരളത്തിലെ തീർത്ഥാടന കേന്ദ്രങ്ങളിൽ പരിഹാര പ്രദക്ഷിണം.
● ഓർത്തഡോക്സ് സഭകളിൽ പ്രത്യേക ശുശ്രൂഷകളും പ്രദക്ഷിണവും.
● പ്രൊട്ടസ്റ്റന്റ് സഭകളിൽ അനുതാപ പ്രാർത്ഥനകളും പ്രഭാഷണവും.
● കുരിശിലെ ഏഴു മൊഴികൾക്ക് പ്രാധാന്യം നൽകുന്നു.
(KasargodVartha) ദുഃഖവെള്ളി ദിനത്തില്‍ ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും യേശുക്രിസ്തുവിന്റെ പീഡാനുഭവവുമായി ബന്ധപ്പെട്ട ബൈബിള്‍ വായനയും നടത്തും. ഈ ദിവസം ഉപവാസ ദിനമായും ആചരിക്കും. കുരിശില്‍ക്കിടന്നു ദാഹിക്കുന്നെന്നു വിലപിച്ച യേശുവിനു കയ്പുനീര്‍ കുടിക്കാന്‍ കൊടുത്തതിന്റെ ഓര്‍മ്മയില്‍ വിശ്വാസികള്‍ കയ്പുനീര്‍ രുചിക്കുന്ന ആചാരവുമുണ്ട്.
കത്തോലിക്ക സഭയുടെ ആചാരങ്ങളില്‍ യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങളെ അനുസ്മരിച്ചു കൊണ്ടുള്ള കുരിശിന്റെ വഴി (Way of the Cross) ഈ ദിവസത്തെ ആചാരങ്ങളില്‍ മുഖ്യമായതാണ്. കേരളത്തില്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്നു കാല്‍നടയായി മല കയറി പരിഹാര പ്രദക്ഷിണം നടത്തുന്ന വിശ്വാസികളുടെ നീണ്ട നിര കാണാം.
ഓര്‍ത്തഡോക്‌സ് സഭകള്‍ ദീര്‍ഘമായ ശുശ്രൂഷയോടു കൂടി ദുഃഖവെള്ളിയാഴ്ച ആചരിക്കുന്നു. ദേവാലയത്തിന് പുറത്തും അകത്തുമായുള്ള പ്രദക്ഷിണങ്ങള്‍, കുരിശു കുമ്പിടീല്‍ തുടങ്ങിയ ചടങ്ങുകളും നടത്തപ്പെടുന്നു. വിശ്വാസികള്‍ കയ്പ്നീര് കുടിക്കുന്ന പതിവും ഉണ്ട്.
പ്രോട്ടസ്റ്റന്റ്-നവീകരണ സഭകളില്‍ വിപുലമായ ചടങ്ങുകളില്ലെങ്കിലും അനുതാപ പ്രാര്‍ത്ഥനകളോടൊപ്പം മനുഷ്യനോടുള്ള ദൈവത്തിന്റെ നിസ്സീമമായ സ്‌നേഹത്തെയും രക്ഷാകര പദ്ധതിയേയും ആധാരമാക്കിയുള്ള പ്രഭാഷണങ്ങളും കുരിശിലെ ഏഴു മൊഴികളെ അടിസ്ഥാനമാക്കിയുള്ള ലഘു പ്രഭാഷണങ്ങളും ഈ ദിവസം നടത്താറുണ്ട്.ദുഃഖവെള്ളിയിലെ കുരിശിൻ്റെ വഴിയെക്കുറിച്ചും വിവിധ സഭകളിലെ ആചാരങ്ങളെക്കുറിച്ചും കൂടുതൽ അറിയാൻ ഈ ലേഖനം ഷെയർ ചെയ്യുക. നിങ്ങളുടെ അനുഭവങ്ങളും പങ്കുവെക്കുക.
On Good Friday, Christian churches hold special prayers and Bible readings related to the Passion of Jesus Christ. Fasting and the tasting of bitter water are significant customs. The Way of the Cross is central to Catholic traditions, with pilgrimages in Kerala. Orthodox churches have long services and processions, while Protestant churches focus on prayers and sermons on Christ's sacrifice.
#GoodFriday, #WayOfTheCross, #ChristianTraditions, #HolyWeek, #KeralaChurches, #ReligiousObservances