Rescue | സ്‌കൂൾ വിദ്യാർഥികൾക്ക് മുന്നിൽ പത്തി വിടർത്തി രാജവെമ്പാല; വനം വകുപ്പ് ജീവനക്കാർ പിടികൂടി; വീഡിയോ
● കോട്ടഞ്ചേരി വനത്തിൽ നിന്ന് ഒഴുകിയെത്തിയതാണെന്നാണ് സംശയിക്കുന്നത്.
● പാമ്പിന്റെ നീളം പത്തടിയിലധികം.
● പാമ്പ് ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു.
വെള്ളരിക്കുണ്ട്: (KasargodVartha) സ്‌കൂൾ വിദ്യാർഥികൾ കടന്ന് പോകുമ്പോൾ പത്തി വിടർത്തിയ നിലയിൽ കണ്ടെത്തിയ രാജവെമ്പാലയെ വനം വകുപ്പ് ജീവനക്കാർ പിടികൂടി. മാലോം പറമ്പ റേഷൻ കടക്ക് സമീപത്തെ ബിഎസ്എഫ് ജവാൻ സബാസ്റ്റ്യൻ്റെ വീട്ടുമുറ്റത്താണ് പാമ്പ് ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 10 മണിയോടെ സ്കൂളിൽ പോകുന്ന കുട്ടികളാണ് ആദ്യം പാമ്പിനെ കണ്ടത്.
വീട്ടുമുറ്റത്ത് ഉടുമ്പിനെ വിഴുങ്ങുന്ന നിലയിലായിരുന്നു രാജവെമ്പാല. പത്ത് അടി നീളമുള്ള മൂന്നു വയസ് പ്രായം കണക്കാക്കുന്ന പാമ്പ് കോട്ടഞ്ചേരി വനത്തിൽ നിന്നും മലവെള്ളപാച്ചിലിനൊപ്പം ഒഴുകിയെത്തിയതാണെന്നാണ് സംശയിക്കുന്നത്. രാജവെമ്പാലയുടെ സാന്നിധ്യം ഇല്ലാത്ത പ്രദേശത്താണ് പാമ്പിനെ കണ്ടത്.
ഉച്ചക്ക് 12 മണിയോടെ വനപാലകർ സ്ഥലത്തെത്തി 10 മിനിറ്റ് നേരത്തെ പരിശ്രമത്തിലാണ് പാമ്പിനെ പിടികൂടിയത്. കൊന്നക്കാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും റസ്ക്യൂ ടീം ബീറ്റ് സ്റ്റാഫ് അംഗങ്ങളുമായ അനൂപ് ചീമേനി, നിഥിൻ, നിഷ, സന്തോഷ്, രതീഷ്, അജിത്ത്, യഥു എന്നിവർ നേതൃത്വം നൽകി. പിടികൂടിയ പാമ്പിനെ മഞ്ചുച്ചോല വനത്തിൽ വിടാനാണ് തീരുമാനിച്ചിരിക്കുന്നത്.
#kingcobra #snake #rescue #Vellarikkund #Kerala #India #wildlife #forestdepartment #reptile #news