city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

CM visited | പാചകവാതകം ചോർന്ന് നാലംഗ കുടുംബം ശ്വാസം മുട്ടി മരിച്ച വീട് മുഖ്യമന്ത്രി സന്ദർശിച്ചു; 12 ലക്ഷം നഷ്ടപരിഹാരം പ്രഖ്യാപിച്ചു

CM Visited
* മൈസൂരു യെറഗനഹള്ളിയിലാണ് സംഭവം 

ബെംഗ്ളുറു: (KasaragodVartha) മൈസൂരു യെറഗനഹള്ളിയിൽ യുവാവും ഭാര്യയും രണ്ട് പെൺമക്കളും പാചകവാതകം ചോർന്നതിനെത്തുടർന്ന് ശ്വാസം മുട്ടി മരിച്ച വീട് മുഖ്യമന്ത്രി സിദ്ധാരാമയ്യ വെള്ളിയാഴ്ച സന്ദർശിച്ചു. അലക്കുകാരൻ കുമാർ (45), ഭാര്യ മഞ്ജുള (39), മക്കൾ അർച്ചന (20), സ്വാതി(18) എന്നിവരായിരുന്നു  മരിച്ചത്.

കുമാറിന്റെ പിതാവ് തിമ്മയ്യ, മാതാവ് ശാരദാമ്മ എന്നിവർക്ക് മൂന്ന് ലക്ഷം രൂപ വീതം, മഞ്ജുളയുടെ പിതാവ് ഭദ്രപ്പ, മാതാവ് രത്നമ്മ എന്നിവർക്ക് മൂന്ന് ലക്ഷം രൂപ വീതം എന്നിങ്ങിനെയാണ് നഷ്ടപരിഹാരം ലഭിക്കുക.
ചിക്കമഗളൂരു ജില്ലയിൽ സഖരായപട്ടണം സ്വദേശിയായ കുമാറും കുടുംബവും യെറഗനഹള്ളിയിൽ കൊച്ചു വീട്ടിലാണ് താമസം.

ഭാര്യയും ഭർത്താവും ചേർന്ന് വസ്ത്രങ്ങൾ അലക്കി ഇസ്തിരിയിട്ട് നൽകിയാണ് ജീവിച്ചത്. മരിച്ച മക്കളിൽ അർച്ചന എംകോം, സ്വാതി ബികോം വിദ്യാർഥികളായിരുന്നു.
 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia