city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inspection | മിന്നല്‍ പരിശോധനയുമായി ഭക്ഷ്യ സുരക്ഷ വകുപ്പ്; കാസർകോട്ടെ 2 ഭക്ഷണശാലകൾക്ക് പിഴ

Inspection

* പ്രധാനമായും ഷവർമ്മ വില്പന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്

കാസർകോട്: (KasaragodVartha) ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധന നടത്തി. 24 സ്ഥാപനങ്ങളിലായി വ്യാഴാഴ്ച വൈകുന്നേരമാണ് പരിശോധനകൾ നടന്നത്. സംസ്ഥാനത്തുടനീളം നടന്ന പരിശോധനയുടെ ഭാഗമായാണ് ജില്ലയിലും പരിശോധന നടന്നത്. പ്രധാനമായും ഷവർമ വില്പന സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. 

ഭക്ഷ്യസുരക്ഷാ നിയമലംഘനങ്ങൾ നടത്തിയ രണ്ട് സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി. ഉളിയത്തടുക്ക - ചൗക്കി റോഡിലെ റോയൽ ബേകറി എന്ന പേരിൽ ലൈസൻസ് ഉള്ള ഐവ ഫുഡ് സ്റ്റോറി റെസ്റ്റോറൻ്റ്, കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്തെ റോസ് ഗാർഡൻ റെസ്റ്റോറൻ്റ്  എന്നീ സ്ഥാപനങ്ങൾക്കാണ് കോംപൗണ്ടിങ്  പിഴ ചുമത്തിയത്.

food safety officials inspect hotels

ഹോടെലുടമകള്‍, തട്ടുകടകള്‍, ജ്യൂസ് സ്റ്റാളുകള്‍, ബേകറികള്‍, കാന്റീനുകള്‍ തുടങ്ങിയ  ഭക്ഷണ ശാലകളിൽ വ്യാപകമായുള്ള ശുചിത്വമില്ലായ്മയെക്കുറിച്ചുള്ള പരാതികൾ ശക്തമാകുന്നതിനിടെയാണ്  ഭക്ഷ്യ സുരക്ഷ വകുപ്പ് കർശന നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. മഴക്കാലം ആരംഭിച്ചതോടെ ഇവിടങ്ങളിൽ ഈച്ചകളുടെ ശല്യം അടക്കം വർധിച്ചു വരുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. ഈച്ചകൾ ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ തുടങ്ങിയ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഭക്ഷണത്തിന്റെ ഗുണനിലവാരവും ശുചിത്വവും ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ഭക്ഷണം, ഇവ തയ്യാറാക്കുന്ന സ്ഥലം, സൂക്ഷിക്കുന്ന സ്ഥലം, വിളമ്പുന്ന സ്ഥലം എന്നിവിടങ്ങളുടെ ശുചിത്വവും ജീവനക്കാരുടെ വ്യക്തിഗത ശുചിത്വവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. തുടർന്നുള്ള ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ അറിയിച്ചിരിക്കുന്നത്.

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia