Festival | കേരള ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിന് വ്യാഴാഴ്ച തിരിതെളിയും; 4 ദിവസങ്ങളിലായി 4000-ലധികം വിദ്യാർഥികൾ മാറ്റുരക്കും
● പെരിയയിലെ ഉദുമ സി-മെറ്റ് നഴ്സിംഗ് കോളജിൽ വെച്ചാണ് നടക്കുന്നത്.
● 63 കോളേജുകളിൽ നിന്നായി വിദ്യാർത്ഥികൾ പങ്കെടുക്കും.
● ഓഫ് സ്റ്റേജ് മത്സരങ്ങൾ ഒക്ടോബർ 17, 18 തീയതികളിലും ഓൺ സ്റ്റേജ് മത്സരങ്ങൾ 19, 20നും
കാസർകോട്: (KasargodVartha) കേരള ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവം പെരിയയിലെ ഉദുമ സി-മെറ്റ് നഴ്സിംഗ് കോളജിൽ ഒക്ടോബർ 17 മുതൽ 20 വരെ നടക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാല് ദിവസം നീളുന്ന കലോത്സവത്തിൽ കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ 63 കോളേജുകളിൽ നിന്നായി 4000-ലധികം വിദ്യാർത്ഥികൾ പങ്കെടുക്കും.
ഒക്ടോബർ 17, 18 തീയതികളിൽ ഓഫ് സ്റ്റേജ് മത്സരങ്ങളും 19, 20 തീയതികളിൽ ഓൺ സ്റ്റേജ് മത്സരങ്ങളുമാണ് നടക്കുന്നത്. ഓഫ് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം പ്രശസ്ത കവയത്രി സി.പി. ശുഭ നിർവഹിക്കും. ഓൺ സ്റ്റേജ് മത്സരങ്ങൾ അഡ്വ. സി.എച്ച്. കുഞ്ഞമ്പു എംഎൽഎ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി നടൻ പി.പി കുഞ്ഞികൃഷ്ണൻ മാസ്റ്റർ പങ്കെടുക്കും.
കലോത്സവത്തിന്റെ പ്രചരണാർത്ഥം ഫ്ലാഷ് മോബ്, വിളംബര ഘോഷയാത്ര എന്നിവ നടന്നു. 103 മത്സര ഇനങ്ങളിൽ വിദ്യാർത്ഥികൾ മത്സരിക്കും. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ജനറൽ കൺവീനർ കെ. പ്രണവ്, വൈസ് ചെയർമാൻ കെ. മണികണ്ഠൻ, യൂണിയൻ ചെയർപേഴ്സൺ കനിഷ്ക ബി, പ്രോഗ്രാം കമ്മിറ്റി വൈസ് ചെയർമാൻ സ്മിത റാണി ജി.വി, കൺവീനർ ഋഷിത സി. പവിത്രൻ എന്നിവർ സംബന്ധിച്ചു.
#KeralaHealthUniversity #NorthZoneArtsFestival #Students #Competition #CulturalEvents #Kasaragod #Periya