Missing Case | ലാബ് ടെക്നീഷ്യനായ യുവതിയെയും കുഞ്ഞിനെയും കാണാതായതായി പരാതി
Jun 12, 2023, 19:42 IST
ചെറുവത്തൂർ: (www.kasargodvartha.com) ലാബ് ടെക്നീഷ്യനായ യുവതിയെയും കുഞ്ഞിനേയും കാണാതായതായി പരാതി. ചന്തേര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃമതിയായ അനശ്വര (26) യെയും രണ്ടുവയസുള്ള കുഞ്ഞിനെയുമാണ് ഞായറാഴ്ച രാവിലെ മുതൽ കാണാതായതെന്നാണ് പരാതി.
അനശ്വര ഞായറാഴ്ച രാവിലെ ജോലിക്കാണെന്നും പറഞ്ഞാണ് കുഞ്ഞിനേയും കൊണ്ട് വീട്ടിൽ നിന്നും ഇറങ്ങിയതെന്ന് ബന്ധുക്കൾ പറഞ്ഞു. തുടർന്ന് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ഭർത്താവിൻ്റെ പരാതിയിൽ ചന്തേര പൊലീസ് മിസിംഗിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Kerala, News, Kasargod, Cheruvathur, Missing, Woman, baby, Police, Case, Investigation, Female lab technician and baby missing.
< !- START disable copy paste -->