2 Arrested | അമ്പലത്തറ വ്യാജ കറന്‍സി കേസില്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ച് വയനാട്ടിലെ റിസോടിലേക്ക് പൊലീസ് പോയത് പ്രധാന കണ്ണിയെ തേടി; മാളത്തിലൊളിച്ച സൂത്രധാരനും ഒപ്പം പിടിയിലായി; പ്രതികളുമായി പൊലീസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു
Mar 22, 2024, 23:26 IST
കാഞ്ഞങ്ങാട്: (KasargodVartha) അമ്പലത്തറ ഗുരുപുരത്ത് ഒറിജിനലിനെ വെല്ലുന്ന നിരോധിച്ച 2000 രൂപയുടെ 6.96 കോടി വ്യാജ കറന്‍സികള്‍ പിടികൂടിയെന്ന കേസില്‍ മുഖ്യ സൂത്രധാരനും പ്രധാന കണ്ണിയും വയനാട്ടിലെ റിസോടില്‍ വെച്ച് അറസ്റ്റിലായി. സുള്ള്യ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുലൈമാന്‍, രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അബ്ദുര്‍ റസാഖ് എന്നിവരാണ് അറസ്റ്റിലായത്.
വ്യാജ കറന്‍സി കേസില്‍ ടവര്‍ ലൊകേഷന്‍ പരിശോധിച്ച് വയനാട്ടിലെ റിസോടിലേക്ക് പൊലീസ് പോയത് പ്രധാന കണ്ണിയായ അബ്ദുര്‍ റസാഖിനെ തേടിയാണ്. അവിടെ എത്തിയപ്പോഴാണ് മാളത്തിലൊളിച്ച സൂത്രധാരന്‍ സുലൈമാനും റസാഖിനൊപ്പം ഉണ്ടെന്ന് വ്യക്തമായത്. ഇരുവരെയും റിസോടില്‍ നിന്നും കയ്യോടെ പൊക്കി. പ്രതികളുമായി പൊലീസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ട്. ഇരുവരെയും അമ്പലത്തറയിലെത്തിച്ച് ചോദ്യം ചെയ്ത ശേഷം ശനിയാഴ്ച ഹൊസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.
28 മണിക്കൂറോളം സമയമെടുത്താണ് പൊലീസ് വ്യാജ കറന്‍സികള്‍ എണ്ണിത്തിട്ടപ്പെടുത്തിയത്. സീരിയല്‍ നമ്പര്‍ അടക്കം രേഖപ്പെടുത്തിയ കറന്‍സികള്‍ കോടതിക്ക് കൈമാറുമെന്ന് അമ്പലത്തറ ഇന്‍സ്പെക്ടര്‍ പ്രജീഷ് വ്യക്തമാക്കിയിട്ടുണ്ട്.
കള്ളനോടിന് പിന്നില്‍ പ്രവര്‍ത്തിച്ച രണ്ട് പേരെയും പൊലീസ് നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. നിരോധിച്ച 2000 രൂപയുടെ ഒറിജിനല്‍ നോടുകളുണ്ടെന്നും ആര്‍ബിഐ വഴി ഇപ്പോഴും സ്വീകരിക്കുന്നുണ്ടെന്നും പറഞ്ഞ് ചിലരെ ഇരുവരും കബളിപ്പിച്ചതായുള്ള വിവരവും പുറത്തുവന്നിട്ടുണ്ട്.
കബളിപ്പിക്കപ്പെട്ട ചിലര്‍ പൊലീസിന് രഹസ്യ വിവരം കൈമാറിയതോടെയാണ് വീട് റെയ്ഡ് ചെയ്തത്. ഏതാനും ദിവസം മുമ്പ് തന്നെ പൊലീസ് ഈ വീട് നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു. സംശയം തോന്നിയതിനാലാകണം അബ്ദുര്‍ റസാഖ് ഇവിടെ നിന്നും ഭാര്യയേയും മക്കളെയും കൂട്ടി വീട് പൂട്ടി മുങ്ങിയതെന്ന് പൊലീസ് പറയുന്നു.
വീട്ടില്‍ നിന്നും വ്യാജ കറന്‍സി പുറത്തു കൊണ്ടുപോകുമ്പോള്‍ കയ്യോടെ പിടികൂടാനായിരുന്നു പൊലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ പ്രതികള്‍ വിവരം മണത്തറിഞ്ഞുവെന്ന് ബോധ്യപ്പെട്ടതോടെ പരിശോധന നടത്തി കള്ളനോട് പിടികൂടുകയായിരുന്നു.
പ്രതികളെ വിശദമായി ചോദ്യം ചെയ്യുന്നതോടെ വ്യാജ കറന്‍സി എവിടെ നിന്നും എത്തിച്ചു എന്നതടക്കമുള്ള വിവരങ്ങള്‍ പുറത്ത് വരും.