Obituary | പ്രവാസി യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി
Updated: Aug 28, 2024, 23:14 IST
Photo: Arranged
അബൂദബിയിൽ ജോലി ചെയ്തുവരികയായിരുന്നു
എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു
മേൽപറമ്പ്: (KasargodVartha) പ്രവാസി യുവാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി. മാക്കോട്ടെ എം എ മുഹമ്മദ് ഹനീഫ് (35) ആണ് അസുഖത്തെ തുടർന്ന് മരിച്ചത്. അബൂദബി ലുലുവിൽ ജോലി ചെയ്തുവരികയായിരുന്നു യുവാവ്.
നേരത്തെ രണ്ടു വർഷത്തോളമായി അസുഖം ബാധിച്ച് ചികിത്സയിലായിരുന്നു. അതിനിടെ സുഖം പ്രാപിച്ച് ഗർഫിലേക്ക് തിരിച്ച് പോയി ജോലിചെയ്ത് വരുന്നതിനിടെ വീണ്ടും രോഗം മൂർച്ഛിക്കുകയുമായിരുന്നു. കഴിഞ്ഞ രണ്ടുമാസമായി എറണാകുളത്തെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
പരേതനായ മഹ് മൂദ്- ആഇശ ദമ്പതികളുടെ മകനാണ്. ഭാര്യ: നജീബ. സഹോദരൻ: ആശിഖ്. മക്കൾ: കെൻസ ഫാത്വിമ, ആഇശ ഹനിയ. മേൽപറമ്പ് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.