Exit Poll | കേരളത്തില്‍ യുഡിഎഫ് തരംഗം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
കേരളത്തില്‍ യുഡിഎഫ് 14 മുതല്‍ 15 സീറ്റുകള്‍ വരെ നേടാമെന്ന് ടൈംസ് നൗ- ഇടിജി റിസേര്‍ച് എക്സിറ്റ് പോള്‍
എല്‍ഡിഎഫ് നാലുസീറ്റുവരെ നേടാം
ബിജെപി ഒരു സീറ്റുനേടുമെന്നും പ്രവചനം പറയുന്നു
ന്യൂഡല്‍ഹി: (KasaragodVartha) രാജ്യം കാത്തിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായുള്ള എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരുന്നു. ജൂണ്‍ നാലിനാണ് ലോക് സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നത്. മൂന്നു ദിവസം മുമ്പ് തന്നെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നു. കേരളത്തില്‍ യുഡിഎഫ് 14 മുതല്‍ 15 സീറ്റുകള്‍ വരെ നേടാമെന്ന് ടൈംസ് നൗ- ഇടിജി റിസേര്‍ച് എക്സിറ്റ് പോള്‍ പ്രചിക്കുന്നു. എല്‍ഡിഎഫ് നാലുസീറ്റുവരെ നേടാം. ബിജെപി ഒരു സീറ്റുനേടുമെന്നും പ്രവചനം പറയുന്നു.
ഇന്‍ഡ്യ ടുഡേ- ആക്സിസ് മൈ ഇന്‍ഡ്യ എക്സിറ്റ് പോള്‍
യുഡിഎഫ്- 17-18
എല്‍ഡിഎഫ്- 0-1
എന്‍ഡിഎ- 2-3
എബിപി - സീ വോടര്‍ എക്സിറ്റ് പോള്‍
യുഡിഎഫ്- 17-19
എന്‍ഡിഎ- 1-3
എല്‍ഡിഎഫ്- 0
ഇന്‍ഡ്യ ടിവി
യുഡിഎഫ്- 13-15
എല്‍ഡിഎഫ്- 3-5
എന്‍.ഡി.എഫ- 1-3
ടൈംസ് നൗ പ്രകാരം കേരളത്തില്‍ ഇന്‍ഡ്യ മുന്നണിക്ക് 14-15 സീറ്റുകള്‍, ഇടതുമുന്നണിക്ക് നാല്, ബിജെപിക്ക് ഒന്ന് സീറ്റുകളാണ് പ്രവചിക്കുന്നത്. തൃശൂര്‍ സീറ്റില്‍ ബിജെപി വിജയിക്കുമെന്നാണ് പ്രവചനം.
ന്യൂസ് 18 തമിഴ്‌നാട് പ്ലസ് പുതുച്ചേരി എക്‌സിറ്റ് പോള്‍ പ്രകാരം ഇന്‍ഡ്യ മുന്നണിക്ക് 39 സീറ്റുകള്‍, ബിജെപിക്ക് ഒന്നു മുതല്‍ മൂന്നു വരെ സീറ്റുകള്‍ കോണ്‍ഗ്രസിന് 8-11 വരെ സീറ്റുകള്‍.