Environment | പരിസ്ഥിതി ദിനാചരണം കാസർകോട് വാർത്തയോടൊപ്പം; വിജയികളെ പ്രഖ്യാപിച്ചു
വീഡിയോ, ചിത്രം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്
കാസര്‍കോട്: (KasaragodVartha) പരിസ്ഥിതി വാരാചരണത്തിന്റെ ഭാഗമായി കാസർകോട് വാർത്ത സംഘടിപ്പിച്ച 'നല്ല നാളേക്കായി കരുതൽ' മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു. പരിസ്ഥിതിയെക്കുറിച്ചുള്ള അവബോധം വളർത്തുകയും അതിനെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു മത്സരത്തിന്റെ ലക്ഷ്യം.
വീഡിയോ, ചിത്രം എന്നീ രണ്ട് വിഭാഗങ്ങളിലായാണ് മത്സരം നടന്നത്. ഫേസ്ബുകിലും ഇന്‍സ്റ്റഗ്രാമിലും കൂടി ലഭിച്ച ലൈകുകള്‍ കൂട്ടി ഏറ്റവും കൂടുതല്‍ ലൈക് നേടിയ ആദ്യത്തെ മൂന്ന് പേരെയാണ് വിജയികളായി തിരഞ്ഞെടുത്തത്. ജൂൺ 10ന് വൈകീട്ട് അഞ്ച് മണി വരെയുള്ള ലൈകുകളാണ് പരിഗണിച്ചത്.
ചിത്രം വിഭാഗത്തിൽ അബു നിദാൽ നെല്ലിക്കുന്ന് ഒന്നാം സ്ഥാനവും ടി കെ അജ്‌മൽ കാലിക്കടവ് രണ്ടാം സ്ഥാനവും ക്ലബ് ആർ എൻ രിഫായി നഗർ മൂന്നാം സ്ഥാനവും നേടി. വീഡിയോ വിഭാഗത്തിൽ മുഹമ്മദ് റസാൻ മുട്ടത്തോടി ഒന്നാം സ്ഥാനവും അലി അഹ്‌മദ് ചന്ദ്രഗിരി രണ്ടാം സ്ഥാനവും മുഹമ്മദ് ഫൈസാൻ പിലാങ്കട്ട മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മത്സരവിജയികൾക്ക് അഭിനന്ദനങ്ങൾ നേരുന്നു. പങ്കെടുത്ത എല്ലവർക്കും നന്ദിയും അറിയിക്കുന്നു. മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ ജൂൺ അവസാനവാരം നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുന്നതാണ്.