city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Elon Musk Reacts | ഗൂഗിളിന്റെ സഹസ്ഥാപകന്റെ ഭാര്യയുമായി എലോൺ മസ്‌കിന് ബന്ധമെന്ന് റിപോർട്; പിന്നാലെ പ്രതികരിച്ച് ടെസ്‌ല സിഇഒ

ന്യൂയോർക്: (www.kasargodvartha.com) ടെസ്‌ല സിഇഒയും ലോകത്തിലെ ഏറ്റവും വലിയ ധനികനുമായ എലോൺ മസ്‌കും ഗൂഗിൾ സഹസ്ഥാപൻ സെർജി ബ്രനിന്റെ ഭാര്യ നികോൾ ഷാനഹാനും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന് വാൾസ്ട്രീറ്റ് ജേർണൽ റിപോർട് ചെയ്തു. ഇത് സെർജി ബ്രിനും നികോൾ ഷാനഹാനും തമ്മിലുള്ള വിവാഹമോചനത്തിലേക്ക് നയിച്ചതായും റിപോർട് പറയുന്നു. എന്നാൽ ഇതിനെ തള്ളി മസ്‌ക് രംഗത്തെത്തി.
  
Elon Musk Reacts | ഗൂഗിളിന്റെ സഹസ്ഥാപകന്റെ ഭാര്യയുമായി എലോൺ മസ്‌കിന് ബന്ധമെന്ന് റിപോർട്; പിന്നാലെ പ്രതികരിച്ച് ടെസ്‌ല സിഇഒ

എലോൺ മസ്‌കും സെർജി ബ്രിനും വളരെക്കാലമായി സുഹൃത്തുക്കളായിരുന്നുവെന്ന് റിപോർട് പറയുന്നു. ഇക്കാരണത്താൽ, മസ്‌ക് പലപ്പോഴും സെർജി ബ്രിന്റെ സിലികൺ വാലിയിലെ വീട് സന്ദർശിച്ചിരുന്നതായും ഈ സമയത്ത് മസ്‌കും നികോൾ ഷാനഹാനും തമ്മിൽ അടുത്തുവെന്നുമാണ് റിപോർടിലുള്ളത്.

ഈ അവകാശവാദങ്ങൾക്ക് ശേഷം എലോൺ മസ്‌ക് തന്നെ ട്വീറ്റിലൂടെ പ്രതികരിച്ചു. 'ഇത് മൊത്തം അസംബന്ധം ആണ്. ഞാനും സെർജിയും സുഹൃത്തുക്കളാണ്, ഇന്നലെ രാത്രി ഒരു പാർടിയിൽ ഒരുമിച്ച് ഉണ്ടായിരുന്നു. മൂന്ന് വർഷത്തിനിടെ ഞാൻ നികോളിനെ രണ്ട് തവണ മാത്രമേ കണ്ടിട്ടുള്ളൂ, രണ്ട് തവണയും ചുറ്റുമുള്ള മറ്റ് നിരവധി ആളുകളുമായി. റൊമാന്റിക് ഒന്നുമില്ല', അദ്ദേഹം കുറിച്ചു.

Keywords:  International, News, Information, Wedding, Friend, Social-Media, Love, Twitter, Elon Musk, Relationship, New York, America, Elon Musk Reacts To Report Of Affair With Google Co-Founder's Wife. < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia