Eid Al Fitr | യുഎഇയില്‍ ചെറിയ പെരുന്നാള്‍ പ്രാര്‍ഥനാ സമയം പ്രഖ്യാപിച്ചു; മാസപ്പിറവി നിരീക്ഷിക്കുന്നതിനായി ചന്ദ്രദര്‍ശന സമിതി യോഗം ചേരും
ദുബൈ: (KasargodVartha) യുഎഇയില്‍ ചെറിയ പെരുന്നാള്‍ പ്രാര്‍ഥനാ സമയം പ്രഖ്യാപിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി യുഎഇയിലെ ചന്ദ്രദര്‍ശന സമിതി തിങ്കളാഴ്ച വൈകുന്നേരം യോഗം ചേരുമെന്നും അധികൃതര്‍ അറിയിച്ചു. മാസപ്പിറവി കണ്ടാല്‍ ബുധനാഴ്ച പെരുന്നാള്‍ ആഘോഷിക്കും. ദൃശ്യമാകാത്തപക്ഷം 10ന് ആഘോഷിക്കും. പള്ളികളിലും ഈദ് ഗാഹുകളിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.
ഓരോ എമിറേറ്റുകളിലേയും പ്രാര്‍ഥനാ സമയം അറിയാം
*ശാര്‍ജയിലെ പ്രാര്‍ഥനാ സമയം
ശാര്‍ജയിലെ ഇസ്ലാമിക് അഫയേഴ്സ് ഡിപാര്‍ട്മെന്റ് പ്രസിദ്ധീകരിച്ച ഹിജ്റി കലന്‍ഡര്‍ പ്രകാരം രാവിലെ 6.17ന് പള്ളികളിലും ഈദ് ഗാഹുകളിലും പ്രാര്‍ഥന നടക്കും.
*അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍
ശാര്‍ജയിലെ പ്രാര്‍ഥനാ സമയം തന്നെയാണ് ഇവിടെയും പിന്തുടരുന്നത്.
*റാസല്‍ഖൈമ, ഫുജൈറ
ഈ എമിറേറ്റുകളിലെ സമയം ശാര്‍ജയേക്കാള്‍ രണ്ട് മിനുറ്റ് പിന്നിലാണ്. രാവിലെ 6.15 ന്.
*ദുബൈയിലെ പ്രാര്‍ഥനാ സമയം
ദുബൈയില്‍ രാവിലെ 6.18നായിരിക്കും പ്രാര്‍ഥനയെന്ന് ദുബൈ ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് ഡിപാര്‍ട്മെന്റ് പ്രതിനിധി അറിയിച്ചു.
*അബൂദബിയിലെ പ്രാര്‍ഥനാ സമയം
ദുബൈയില്‍ നിന്ന് രണ്ടോ നാലോ മിനുറ്റിന് ശേഷമാണ് അബൂദബിയിലെ പ്രാര്‍ഥനാ സമയം. ശൈഖ് സായിദ് ഗ്രാന്‍ഡ് മോസ്‌ക് സെന്റര്‍ പ്രസിദ്ധീകരിക്കുന്ന ഇസ്ലാമിക് ഹിജ്റി കലന്‍ഡര്‍ പ്രകാരം രാവിലെ 6.22ന് അബൂദബി നഗരത്തിലും 6.15ന് അല്‍ ഐനിലും നമസ്‌കാരം നടക്കും.