city-gold-ad-for-blogger
Aster MIMS 10/10/2023

Eid al-Fitr | പൊലിവ് നിറയും ഈദുൽ ഫിത്വർ

Believers celebrate Eid al-Fitr
* സത്യവിശ്വാസികളുടെ പുണ്യസുദിനമാണ്
* പലതരം അപ്പങ്ങൾ ചുട്ടെടുക്കുന്ന തിരക്കിൽ ഉമ്മമാരും

/ മുഹമ്മദലി നെല്ലിക്കുന്ന്

(KasargodVartha) പെരുന്നാൾ ആവേശത്തിന്റേയും ആഹ്ലാദത്തിന്റേയും സുദിനമാണ്. കൊച്ചു കുഞ്ഞുങ്ങൾ മുതൽ വയോധികർ വരെയുള്ളവർ ആഘോഷിക്കുന്ന സുദിനമാണത്. റമദാൻ പടിയിറങ്ങി നമ്മളോട് വിടപറഞ്ഞ് പോയാൽ ശവ്വാൽ ഒരു വിരുന്നുകാരനെ പോലെ വന്നു കഴിഞ്ഞാൽ ചെറിയ പെരുന്നാളാഘോഷമാണ്. റമളാൻ മാസം മുപ്പത് ദിനങ്ങളിൽ പട്ടിണി കിടന്ന് വ്രതമനുഷ്ഠിച്ച് സൽകർമ്മ പ്രവർത്തനങ്ങളിൽ മുഴുകി പാപക്കറകൾ കഴുകിക്കളഞ്ഞ് മനസ്സും ശരീരവും ശുദ്ധിയാക്കിയ സത്യവിശ്വാസികളുടെ പുണ്യസുദിനമാണ് ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ. പുത്തനുടുപ്പിട്ട് പള്ളികളിലും ഈദ് ഗാഹുകളിലും പെരുന്നാൾ നിസ്കാരം നിർവ്വഹിച്ച് പരസ്പരം സ്നേഹത്താൽ ആശ്ലേഷിച്ചും ഈദ് സന്ദേശങ്ങൾ കൈമാറിയും ചെറിയ പെരുന്നാൾ കൊണ്ടാടുന്നു. കുടുംബ വീടുകളും സുഹൃത്ത് ഭവനങ്ങളും സന്ദർശനം നടത്തുകയും ചെയ്യുന്ന ഒരു ദിനമാണത്.

Believers celebrate Eid al-Fitr

കൊച്ചു കുഞ്ഞുങ്ങൾ പുത്തൻ വസ്ത്രങ്ങൾ ധരിച്ച് പൂമ്പാറ്റകളായി പാറി നടന്നു സന്തോഷം കൊള്ളുന്ന സുദിനം. കൈകളിൽ മൈലാഞ്ചി ചാർത്തിയും കൈമുട്ടി പാട്ടുകൾ പാടിയും പെരുന്നാളിനെ വരവേൽക്കുന്ന മാലാഖ സുന്ദരിമാരും, പലതരം അപ്പങ്ങൾ ചുട്ടെടുക്കുന്ന തിരക്കിൽ ഉമ്മമാരും ഈ ദിനത്തിൽ സന്തോഷത്തിന്റെ മഴവില്ല് വിരിയിക്കുകയാണ്. കടകമ്പോളങ്ങളിൽ പെരുന്നാളിന്റെ വിപണി തകൃതിയായി പൊടി പൊടിക്കുന്ന മുപ്പത് ദിനങ്ങൾ. റമളാൻ തുടങ്ങി കഴിഞ്ഞാൽ നഗര ചന്തകൾ പുതിയ ഫാഷനുകളാലും നിറങ്ങളാലും മോഡലുകളാലും വിപണി കീഴടക്കാൻ തുടങ്ങും. നഗരം പെരുന്നാൾ വ്യാപാരത്താൽ വീർപ്പ് മുട്ടാൻ തുടങ്ങും. വസ്ത്രക്കട, ചെരുപ്പ് കട, ടൈലർ കടകൾ തുടങ്ങി എല്ലായിടത്തും വൻതിരക്കായി മാറും. മൈലാഞ്ചി വിൽപ്പന കടകളിലും സുന്ദരിമാരുടെ തിരക്കും കാണാറുണ്ട്.

പണ്ട് കാലങ്ങളിൽ ചെറിയ പെരുന്നാളിന് കഷ്ടിച്ച് ഒരു ജോഡി വസ്ത്രം വാങ്ങിയാൽ അത് ആ ദിവസം ധരിച്ച് പിന്നീട് ഊരി അലക്കി വലിയ പെരുന്നാളിനായി മാറ്റി വെക്കുമായിരുന്നു. ഇന്ന് പലർക്കും ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിലും മൂന്നോ നാലോ ജോഡി വസ്ത്രങ്ങളില്ലാതെ ആഘോഷമില്ല. അത് കഴിഞ്ഞാൽ ആ വസ്ത്രങ്ങളെല്ലാം വീട്ടിലെ അലമാരക്കുള്ളിൽ ഒതുക്കി വെക്കും. അത് കാലം കഴിയുന്തോറും പഴക്കം ചെന്ന് ആർക്കും വേണ്ടാത്ത വിധമായി മാറും. ഇന്നത്തെ കാലത്ത് ധൂർത്തിനും ആർഭാടത്തിനും ഒരു കുറവുമില്ല. ന്യൂജനറേഷൻ, പള്ളിക്ക് പോകുമ്പോൾ ഒരു ജോഡി, വീട്ടിൽ വന്നാൽ മറ്റൊന്ന്, കുടുംബ വീട്ടിൽ പോകുമ്പോൾ വേറൊന്ന്, കൂട്ടുകാരോടൊപ്പം കൂടുമ്പോൾ മുന്തിയ മോഡലുമായി പെരുന്നാൾ ആഘോഷിക്കുന്നു.

ഒരു ഷർട്ടോ, മുണ്ടോ, പാവടയോ, കുപ്പായമോ വാങ്ങാൻ സാമ്പത്തിക ശേഷിയില്ലാതെ വിഷമിച്ചിരിക്കുന്ന എത്രയോ പാവപ്പെട്ടവർ നമുക്ക് ചുറ്റുമുണ്ടെന്ന് കണ്ണോടിച്ചാൽ കാണാൻ പറ്റും. ഒരു നേരത്ത് പോലും അടുപ്പ് പുകയാതെ മനസ് വേദനയോടെ ജീവിക്കുന്നവരുമുണ്ട് നമ്മുടെ അയൽപക്കത്ത്. നമ്മൾ പെരുന്നാൾ ആർഭാടമായി ആഘോഷിക്കുമ്പോൾ അവരെക്കുറിച്ചൊന്നോർക്കുകയാണെങ്കിൽ അവർക്കൊരു കൈത്താങ്ങായാൽ അതിലും വലിയ ആഘോഷവും സന്തോഷവും വേറെ എന്താണുള്ളത്? മുപ്പതു നാളിൽ പട്ടിണി കിടന്ന് വ്രതമനുഷ്ഠിച്ച് കരസ്ഥമാക്കിയ പുണ്യങ്ങളെ പെരുന്നാളിന്റെ ദിവസം ശൂന്യമാക്കി എല്ലാം പാഴ്സ്വപ്നങ്ങളാക്കി മാറ്റി മറിക്കരുത്. തനതായ സൽകർമ്മങ്ങളിലൂടെ പൊലിവും, പെരുമയും നിറയുന്ന ഈദുൽ ഫിത്വർ ആഘോഷിക്കാം.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL