city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Job Openings | റെയിൽവേയിൽ 3115 ഒഴിവുകൾ! അപേക്ഷ ക്ഷണിച്ചു; അറിയാം വിശദമായി

Eastern Railway Invites Applications for 3115 Apprentice Posts
Representational Image Generated by Meta AI
● ഓൺലൈൻ അപേക്ഷ സെപ്റ്റംബർ 24 മുതൽ
● എസ്‌സി/എസ്‌ടി/പിഡബ്ല്യുബിഡി വിഭാഗത്തിന് ഫീസ് ഇളവ്
● മെറിറ്റ് അടിസ്ഥാനത്തിലുള്ള തിരഞ്ഞെടുപ്പ്

ന്യൂഡൽഹി: (KasargodVartha) ഈസ്റ്റേൺ റെയിൽവേ 3115 അപ്രന്റിസ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റ് rrcer(dot)org സന്ദർശിച്ച് ഓൺലൈനായി അപേക്ഷിക്കാം. ഓൺലൈൻ രജിസ്ട്രേഷൻ നടപടികൾ സെപ്റ്റംബർ 24 സെപ്റ്റംബർ 24-ന് ആരംഭിച്ച് ഒക്ടോബർ 23-ന് അവസാനിക്കും.

ഒഴിവ് വിശദാംശങ്ങൾ

ഹൗറ ഡിവിഷൻ: 659 ഒഴിവുകൾ 
ലിലുവാ വർക് ഷോപ്പ്: 612 
സീൽദാ ഡിവിഷൻ: 440 
കാഞ്ചരപ്പാറ വർക് ഷോപ്പ്: 187 
മാൾഡ ഡിവിഷൻ: 138 
അസൻസോൾ ഡിവിഷൻ: 412 
ജമാൽപൂർ വർക് ഷോപ്പ്: 667 

യോഗ്യത 

അപേക്ഷകൻ അംഗീകൃത ബോർഡിൽ നിന്ന് കുറഞ്ഞത് 50% മാർക്കോടെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ചിരിക്കണം അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം. ബന്ധപ്പെട്ട ട്രേഡിലെ ഐടിഐ പഠനം അധിക യോഗ്യതയാണ്. എൻസിവിടി / എസ് സി വി ടി (NCVT/SCVT) നൽകുന്ന ബന്ധപ്പെട്ട ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അപേക്ഷ സമർപ്പിക്കുന്ന അവസാന തീയതി പ്രകാരം അപേക്ഷകർക്ക് 15 വയസ് പൂർത്തിയായിരിക്കണം 24 വയസ് കവിയരുത്.

തിരഞ്ഞെടുപ്പ് 

ഉദ്യോഗാർത്ഥികളുടെ തിരഞ്ഞെടുപ്പ് പൂർണമായും മെറിറ്റ് അടിസ്ഥാനമായിരിക്കും. വിജ്ഞാപനം അനുസരിച്ച് അപേക്ഷിച്ച എല്ലാ യോഗ്യരായ ഉദ്യോഗാർത്ഥികളും ഈ തിരഞ്ഞെടുപ്പിന് പരിഗണിക്കപ്പെടും. ഓൺലൈൻ അപേക്ഷയിൽ നൽകിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

മെട്രിക്കുലേഷനിലും (കുറഞ്ഞത് 50% മൊത്തം മാർക്കോടെ) ഐടിഐ പരീക്ഷയിലും നേടിയ ശതമാനത്തിന് തുല്യ വെയിറ്റേജ് നൽകി ഉദ്യോഗാർഥികളുടെ ശരാശരി മാർക്ക് കണക്കാക്കും. ഈ ശരാശരി മാർക്കിന്റെ അടിസ്ഥാനത്തിലാണ് യോഗ്യതയുള്ള ഉദ്യോഗാർഥികളുടെ മെറിറ്റ് ലിസ്റ്റ് തയ്യാറാക്കുക.

അപേക്ഷ ഫീസ് 

അപേക്ഷിക്കുന്ന എല്ലാവരും 100 രൂപ അപേക്ഷാ ഫീസ് അടയ്ക്കേണ്ടതുണ്ട്. എന്നാൽ, എസ് സി /എസ് ടി/പിഡബ്ല്യുബിഡി വിഭാഗത്തിൽപ്പെട്ടവർക്കും വനിതാ ഉദ്യോഗാർത്ഥികൾക്കും ഫീസ് ഒഴിവാക്കിയിട്ടുണ്ട്. ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഇന്റർനെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ ഈ ഫീസ് അടയ്ക്കാം. കൂടുതൽ വിവരങ്ങൾക്ക്, ഈസ്റ്റേൺ റെയിൽവേയുടെ ഔദ്യോഗിക വെബ്സൈറ്റിലെ റെയിൽവേ റിക്രൂട്ട്‌മെൻ്റ് സെൽ സന്ദർശിക്കുക.

#EasternRailway #RailwayJobs #Apprentice #JobOpenings #IndiaJobs
 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia