ഈസ്റ്ററിന് വര്‍ണ്ണവിസ്മയം: ചുവപ്പ് മുട്ട ക്രിസ്തുവിന്റെ രക്തം! വിപണി കീഴടക്കുന്ന അലങ്കാരം

● സുഹൃത്തുക്കൾക്കും അയൽക്കാർക്കും മുട്ടകൾ സമ്മാനിക്കുന്നത് പതിവാണ്.
● പുരാതന മെസൊപ്പൊട്ടേമിയയിലാണ് ഈസ്റ്റർ മുട്ടയുടെ ആചാരം തുടങ്ങിയത്.
● അമേരിക്കയിലും കാനഡയിലും മുട്ട കൊണ്ടുവരുന്നത് ഈസ്റ്റർ ബണ്ണിയാണ്.
● ബ്രിട്ടനിൽ അരിമാവുകൊണ്ടും പഞ്ചസാരകൊണ്ടുമുള്ള മുട്ടകൾ വിതരണം ചെയ്തിരുന്നു.
● തിളപ്പിച്ച മുട്ടകളിലും ചോക്ലേറ്റ്, പ്ലാസ്റ്റിക് മുട്ടകളിലും അലങ്കാരങ്ങൾ കാണാം.
● ഒഴിഞ്ഞ മുട്ടകൾ ക്രിസ്തുവിൻ്റെ ഒഴിഞ്ഞ കല്ലറയെ സൂചിപ്പിക്കുന്നു.
(KasargodVartha) ക്രിസ്മസിന് കേക്കാണ് താരമെങ്കില്‍ ഈസ്റ്ററിന് വിവിധ വര്‍ണ്ണങ്ങളിലുള്ള മുട്ടകളാണ് വിപണി കീഴടക്കുന്നത്. ഈസ്റ്റര്‍ അടുത്തെത്തിയാല്‍ നിരത്തുകളിലും കടകളിലുമെല്ലാം ഈസ്റ്റര്‍ മുട്ടകള്‍ വിപണി കീഴടക്കും. പലതരം നിറങ്ങളില്‍ അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍ ആഘോഷങ്ങള്‍ക്ക് ഊഷ്മളത പകരുന്നു. സുഹൃത്തുക്കള്‍ക്കും അയല്‍വാസികള്‍ക്കുമെല്ലാം വിശ്വാസികള്‍ ഈസ്റ്റര്‍ മുട്ടകള്‍ സമ്മാനിക്കും. ഇതിനു പിന്നിലും ചരിത്രമുണ്ട്.
പല നാടുകളില്‍ പല വിശ്വാസമാണ് ഈസ്റ്റര്‍ മുട്ടയുമായി ബന്ധപ്പെട്ടുള്ളത്. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിലെ ക്രിസ്തീയ വിശ്വാസികളുടെ ഇടയിലാണ് ഈസ്റ്റര്‍ മുട്ടകള്‍ ആചാരമായി തുടങ്ങിയത്. പിന്നീട് അത് മറ്റു രാജ്യങ്ങളിലേക്കും വ്യാപിച്ചു. വസന്തകാല ആഘോഷങ്ങളുടെ ഭാഗമായി മുട്ടത്തോടുകള്‍ അലങ്കരിക്കുന്നത് ആയിരക്കണക്കിന് വര്‍ഷം മുന്‍പുതന്നെ നിലവിലുണ്ടായിരുന്നു. ഇത് പിന്നീട് വസന്തകാലത്ത് നടക്കുന്ന ഈസ്റ്റര്‍ ആഘോഷത്തിലേക്കും എത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു.
ഈസ്റ്റര്‍ ബണ്ണിയെന്ന മുയലുകളാണ് ഈ മുട്ട കൊണ്ടുവരുന്നതെന്നാണ് അമേരിക്കയിലും കാനഡയിലും കുട്ടികള്‍ക്കിടയിലെ കൗതുകക്കഥ. ബ്രിട്ടനില്‍ 15-ാം നൂറ്റാണ്ടു മുതല്‍ തന്നെ ഈസ്റ്റര്‍ ദിവസം രാവിലെ അരിമാവു കൊണ്ടും പഞ്ചസാരകൊണ്ടും ഉണ്ടാക്കിയ മുട്ടകള്‍ രാവിലത്തെ പ്രാര്‍ത്ഥനയ്ക്കു ശേഷം വിതരണം ചെയ്യുന്ന പതിവുണ്ടായിരുന്നു. ഈസ്റ്റര്‍ ദിനത്തില്‍ രാവിലെ വീട്ടുകാര്‍ മുട്ടകള്‍ കുട്ടികള്‍ക്കായി ഒളിപ്പിച്ചുവയ്ക്കും.
രണ്ടു വിധത്തിലാണ് ഈസ്റ്റര്‍ മുട്ടകള്‍ ഉണ്ടാക്കാറുള്ളത്. കോഴിയുടെയോ താറാവിന്റെയോ മുട്ട തിളപ്പിച്ച് പുറന്തോടില്‍ ചായങ്ങള്‍ പൂശി ആകര്‍ഷകമാക്കിയെടുക്കുന്നതാണ് പരമ്പരാഗത രീതിയിലുള്ള ഈസ്റ്റര്‍ മുട്ട. പിന്നീട് ചോക്ലേറ്റ് മുട്ടകളും പ്ലാസ്റ്റിക് മുട്ടകളും ഒക്കെ പ്രചാരത്തില്‍ വന്നു. അതിനകത്ത് മിഠായികളോ ചോക്ലേറ്റുകളോ നിറച്ച് ഭംഗിയുള്ള വര്‍ണ്ണക്കടലാസുകളില്‍ പൊതിയും.
വിവിധ തരം ഈസ്റ്റര്‍ മുട്ടകളും അവയുടെ അര്‍ത്ഥവും
ഈസ്റ്റര്‍ മുട്ടകളില്‍ ചുവപ്പ് മുട്ടകള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. ക്രിസ്തുവിന്റെ രക്തത്തിന്റെ ഓര്‍മ്മയ്ക്കായാണ് ചുവപ്പ് മുട്ടകള്‍ ഉണ്ടാക്കുന്നത്. അകം പൊള്ളയായ മുട്ടകളും കൈമാറാറുണ്ട്. ക്രിസ്തുവിന്റെ ഉയിര്‍പ്പിനു ശേഷമുള്ള ഒഴിഞ്ഞ കല്ലറകളെ സൂചിപ്പിക്കുന്നതിനാണിത്.
ഈസ്റ്റർ മുട്ടകളെക്കുറിച്ചുള്ള ഈ ലേഖനം നിങ്ങൾക്ക് ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുക. നിങ്ങളുടെ നാട്ടിലെ ഈസ്റ്റർ ആഘോഷങ്ങളെക്കുറിച്ചും മുട്ടകളെക്കുറിച്ചുമുള്ള ഓർമ്മകളും പങ്കുവെക്കുക.
Easter brings a vibrant market of colorful eggs, with red eggs symbolizing Christ's blood. The tradition originated in ancient Mesopotamia and spread globally. Children in America and Canada believe the Easter Bunny delivers them. Hollow eggs represent Christ's empty tomb.
#EasterEggs, #EasterTradition, #RedEggs, #EasterMarket, #ChristianCulture, #KasargodVarth