Charity Efforts | വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മാണത്തിന് ഡിവൈഎഫ്ഐയുടെ സംഭാവന
കീക്കാനം യൂണിറ്റ് കമ്മിറ്റി, രക്തസാക്ഷി ടി മനോജിന്റെ സ്മരണാർത്ഥം അനുസ്മരണ ദിനത്തിൽ 25 ചാക്ക് സിമെന്റിനുള്ള തുകയും ജില്ലാ സെക്രട്ടറിക്ക് കൈമാറി.
ഉദുമ: (KasargodVartha) വയനാട് മുണ്ടക്കൈ മേപ്പാടി ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്ക് പുതിയ വീടുകൾ നിർമ്മിക്കുന്നതിനുള്ള ധനസമാഹരണത്തിൽ ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി സജീവമായിരിക്കുകയാണ്.
ബ്ലോക്ക് കമ്മിറ്റി അംഗങ്ങൾ ഒരു ദിവസത്തെ വേതനം ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ടിന് കൈമാറി. കീക്കാനം യൂണിറ്റ് കമ്മിറ്റി, രക്തസാക്ഷി ടി മനോജിന്റെ സ്മരണാർത്ഥം അനുസ്മരണ ദിനത്തിൽ 25 ചാക്ക് സിമെന്റിനുള്ള തുകയും ജില്ലാ സെക്രട്ടറിക്ക് കൈമാറി.
മനോജിന്റെ സഹോദരന്റെ മകന്റെ ജന്മദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി തുക റീ ബിൽഡ് വയനാടിനായി നൽകിയത് പ്രശംസനീയമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ഷാലു മാത്യു പറഞ്ഞു.