city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Suspension | മുൻ റവന്യൂമന്ത്രി കൂടിയായ ഇ ചന്ദ്രശേഖരൻ എംഎൽഎയെ വിമർശിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട വെള്ളരിക്കുണ്ട് ഡെപ്യൂട്ടി തഹസിൽദാർക്ക് മിന്നൽ വേഗത്തിൽ സസ്പെൻഷൻ

Deputy Tahsildar Suspended for Social Media Post Against Former Minister
Representational Image Generated by Meta AI

● വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ എ പവിത്രനെതിരെയാണ് നടപടി 
● സസ്‌പെൻഷൻ ഉത്തരവിൽ സർവീസ് നിയമ ലംഘനം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
● പവിത്രൻ മുമ്പ് പല തവണ സോഷ്യൽ മീഡിയയിൽ വിവാദ പോസ്റ്റുകൾ ഇട്ടിരുന്നുവെന്ന് ആരോപണമുണ്ട് 

സുധീഷ് പുങ്ങംചാൽ

വെള്ളരിക്കുണ്ട്: (KasargodVartha) കാഞ്ഞങ്ങാട് എംഎൽഎയും മുൻ മന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ ഫേസ്ബുക്കിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് പിന്നാലെ ജോയിന്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അഗം കൂടിയായ ഡെപ്യൂട്ടി തഹസിൽദാരെ ജില്ലാ കലക്ടർ മിന്നൽ വേഗത്തിൽ സസ്‌പെൻഡ് ചെയ്തു. വെള്ളരിക്കുണ്ട് താലൂക്കിലെ ഡെപ്യൂട്ടി തഹസിൽദാർ കാഞ്ഞങ്ങാട് സ്വദേശി എ പവിത്രനെയാണ് കലക്ടർ കെ ഇമ്പശേഖർ  അന്വേഷണവിധേയമായി സസ്‍പെൻഡ് ചെയ്തത്. 

Suspension

സെപ്റ്റംബർ 12നാണ് ഇ ചന്ദ്രശേഖരൻ എംഎൽഎയെ അധിക്ഷേപിക്കുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. ഇതുസംബന്ധിച്ച് ചന്ദ്രശേഖരൻ കലക്ടർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഉടൻ തന്നെ പോസ്റ്റ് പിൻവലിച്ച പവിത്രൻ തെറ്റ് സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞ് വിശദീകരണവും നൽകിയിരുന്നു. 

എന്നാൽ ഇതിനു മുൻപ് പലതവണ വ്യക്തികളെ അധിക്ഷേപിക്കുന്ന രീതിയിൽ പവിത്രൻ സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടിരുന്നുവെന്നും അന്ന് മുന്നറിയിപ്പ് നൽകിയിട്ടും വീണ്ടും ഇത്തരത്തിലുള്ള പോസ്റ്റിട്ടത് അച്ചടക്ക ലംഘനവും റവന്യൂ വകുപ്പിന്റെ യശസ്സിന് കളങ്കമുണ്ടാക്കുന്നതാണെന്നും കലക്ടറുടെ സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

#Kerala #suspension #socialmedia #corruption #freedomofspeech #government #indi

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia