Underpass | നുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത ആവശ്യം ശക്തമാക്കി പ്രദേശവാസികൾ; സമര സമിതിയുടെ പ്രക്ഷോഭം മൂന്നാം ഘട്ടത്തിലേക്ക്
കാസർകോട് നഗരത്തിലേക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് യാത്ര ചെയ്യേണ്ടി വരുന്നത്
കാസർകോട്: (KasargodVartha) നുള്ളിപ്പാടി ദേശീയപാതയിൽ അടിപ്പാത അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ച് സമര സമിതി നടത്തുന്ന പ്രക്ഷോഭം മൂന്നാം ഘട്ടത്തിലേക്ക്.
ദേശീയപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് നുള്ളിപ്പാടി നിവാസികൾ നേരിടുന്നത്.
നാടിനെ രണ്ടായി വെട്ടിമുറിച്ച് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചാണ് പ്രവൃത്തി തുടരുന്നതെന്നാണ് ആക്ഷേപം. ആവശ്യം ഉന്നയിച്ച് ബന്ധപ്പെട്ട അധികാരികളെ സമീപിച്ചിട്ടും തീരുമാനമാകാതെ വന്നപ്പോഴാണ് ദേശീയ പാതയുടെ നിർമാണം നിർത്തിവെപ്പിച്ച് സമരസമിതി വീണ്ടും സമരമുമായി വന്നിട്ടുള്ളത്.
കാസർകോട് നഗരത്തിലേക്ക് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് യാത്ര ചെയ്യേണ്ടി വരുന്നതെന്നാണ് ജനങ്ങുടെ പരാതി. പലവട്ടം കലക്ടറുടെ മുന്നിൽ ചർച്ച നടത്തിയിട്ടും ഒരു തീരുമാനവും ഇത് വരെ ഉണ്ടായിട്ടില്ല. ജനങളുടെ ആവശ്യത്തിന് എതിരെ മുഖം തിരിച്ച് നിന്നാൽ ശക്തമായ സമര പരിവാടികളുമായി മുന്നോട്ട് പോകുമെന്ന് സമര സമിതി ഭാരവാഹികൾ അറിയിച്ചു.
പി രമേശ്, അനിൽ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ് കോട്ടക്കണ്ണി എന്നിവർ നേതൃത്വം നൽകി.