Protest | നിർമാണ മേഖലയിലെ പ്രതിസന്ധി: എസ്.ടി.യു കലക്ടറേറ്റ് മാർച്ച് നടത്തി
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലുള്ള ആനുകൂല്യങ്ങളും പെൻഷനും യഥാസമയം നൽകണമെന്ന്, സെസ് പിരിവ് ഊർജ്ജിതപ്പെടുത്തണമെന്ന്, മണൽവാരൽ നിരോധനം പിൻവലിക്കണമെന്നും, ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തണമെന്നും, നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തണമെന്നും ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്.
കാസർകോട്: (KasargodVartha) നിർമ്മാണ മേഖലയിലെ പ്രതിസന്ധികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് എസ് ടി യു ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ നൂറുകണക്കിന് തൊഴിലാളികൾ അണിനിരന്നു.
നിർമ്മാണ തൊഴിലാളി ക്ഷേമനിധിയിലുള്ള ആനുകൂല്യങ്ങളും പെൻഷനും യഥാസമയം നൽകുക, സെസ് പിരിവ് ഊർജ്ജിതപ്പെടുത്തുക, മണൽവാരൽ നിരോധനം പിൻവലിക്കുക, ക്ഷേമ നിധി ബോർഡിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക, നിർമ്മാണ സാമഗ്രികളുടെ ലഭ്യത ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തിൻ്റെ ഭാഗമായാണ് സമരം സംഘടിപ്പിച്ചത്.
എസ് ടി യു ദേശീയ വൈ.പ്രസിഡണ്ട് എ അബ്ദുറഹ്മാൻ കലക്ടറേറ്റ് ഗേറ്റിന് സമീപം മാർച്ചിന്റെ ഉദ്ഘാടനം ചെയ്തു. നിർമ്മാണ തൊഴിലാളി എസ് ടി യു ജില്ലാ പ്രസിഡണ്ട് സി എ ഇബ്രാഹിം എതിർതോട് അധ്യക്ഷത വഹിച്ചു. എസ് ടി യു ജില്ലാ പ്രസിഡണ്ട് എ അഹമ്മദ് ഹാജി, സംസ്ഥാന സെക്രട്ടറി ശരീഫ് കൊടവഞ്ചി, ദേശീയ സെക്രട്ടറി ബീഫാത്തിമ ഇബ്രാഹിം, ജില്ലാ ജനറൽ സെക്രട്ടറി മുത്തലിബ് പാറക്കെട്ട്, ട്രഷറർ പി ഐ എ ലത്തീഫ്, ജില്ലാ വൈസ് പ്രസിഡന്റ് മൊയ്തീൻ കൊല്ലമ്പാടി, മാഹിൻ മുണ്ടക്കൈ, സെക്രട്ടറിമാരായ എൽ കെ ഇബ്രാഹിം, ഷുക്കൂർ ചെർക്കള, സുബൈർ മാര, ഹനീഫ പാറ ചെങ്കള എന്നിവർ പ്രസംഗിച്ചു.
ജില്ലാ പഞ്ചായത്ത് ഓഫീസ് പരിസരത്തു നിന്നാണ് മാർച്ചിന് തുടക്കം. നേതാക്കളായ ബി എ അബ്ദുൾ മജീദ്, എം കെ ഇബ്രാഹിം പൊവ്വൽ, അബ്ദുറഹ്മാൻ കടമ്പള, യൂസഫ് പാച്ചാണി, സൈനുദ്ദീൻ തുരുത്തി, എ എച്ച് മുഹമ്മദ് ആദൂർ, ശിഹാബ് റഹ്മാനിയ നഗർ, ശാഫി, എച്ച് എ അബ്ദുള്ള കൊല്ലമ്പാടി, എസ് കെ അബ്ബാസലി, മുഹമ്മദ് മൊഗ്രാൽ, ഹസ്സൻ കുഞ്ഞി പാത്തൂർ, ബി.പി. മുഹമ്മദ് എന്നിവരും നേതൃത്വം നൽകി.