city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Cracker Sales | വിഷു വിപണി ഉണർന്നു; പടക്ക കടയിൽ പുതിയ ഇനമിറങ്ങി; 'ക്രാക് ലിംഗും ഫ്‌ലവർപോടും' കലക്കുമെന്ന് വ്യാപാരികൾ

Cracker Sales

* കുരുവി വെടിക്കും പറങ്കി വെടിക്കും ആവശ്യക്കാർ ഏറെയുണ്ട്

* വില കൂടിയിട്ടില്ലെന്നും വിലക്കുറവാണെന്നും വ്യാപാരികൾ 

 

കാസർകോട്:  (KasaragodVartha) വിഷു വിപണി ഉണർന്നതോടെ പടക്ക കടയിൽ തിരക്ക് തുടങ്ങി. വിഷുവിന് മുന്നോടിയായി പെരുന്നാൾ തിരക്കും പടക്ക വിപണിയിൽ സജീവമാണ്. നഗരത്തിലെ പടക്ക വിപണിയിൽ വലിയ കച്ചവടമാണ് ഇപ്പോൾ നടന്നുവരുന്നത്. ക്രാക് ലിംഗ്, ഫ്‌ലവർപോട് എന്നിങ്ങനെ പുതിയ ഇനങ്ങൾ ഇറങ്ങിയത് ആളുകളെ പരിചയപ്പെടുത്തുന്നുണ്ടെന്ന് വ്യാപാരികൾ പറഞ്ഞു.

വളരെ ഉയരത്തിലും കൂടുതൽ സമയവും കത്തുന്ന പൂക്കുറ്റിയാണ് ക്രാക് ലിംഗ്. ഇതുകൂടാതെ ചിറ്റ്പുട്, സ്കൈ ഷോട് (സിംഗിള്‍), നിലചക്രം, കമ്പിത്തിരി, പൂക്കുറ്റി, മാലപ്പടക്കങ്ങൾ, കളർ പെൻസിൽ എന്നിവയും ഉഗ്ര ശബ്ദത്തിൽ പൊട്ടുന്ന ബോംബും കൂടുതൽ വിറ്റഴിക്കപ്പെടുന്നുണ്ട്. കുരുവി വെടിക്കും പറങ്കി വെടിക്കും ആവശ്യക്കാർ ഏറെയുണ്ട്. 1കെ 1000 എന്ന മാലപ്പടക്കത്തിന് വലിയ ഡിമാൻഡുണ്ടെന്ന് കാസർകോട്ടെ ഏഷ്യൻ പടക്കം കടയുടമ സി എച് മുഹമ്മദ് പറഞ്ഞു.

ഇത്തവണ പടക്കത്തിന് വില കൂടിയിട്ടില്ലെന്നും വിലക്കുറവാണെന്നുമാണ്  വ്യാപാരികളുടെ അവകാശവാദം. പ്രധാനമായും ശിവകാശിയിൽ നിന്നാണ് കേരളത്തിലേക്ക് പടക്കങ്ങൾ എത്തുന്നത്. നിലചക്രം, കമ്പിത്തിരി, പൂക്കുറ്റി തുടങ്ങിയ പൊട്ടാത്ത പടക്കങ്ങൾക്കാണ് കൂടുതൽ വിൽപന. യുവാക്കളും മുതിർന്നവരുമാണ് പൊട്ടുന്ന പടക്കങ്ങൾ കൂടുതൽ ചോദിച്ച് എത്തുന്നത്. 

1999 ല്‍ കച്ചവടമാരംഭിച്ച ഏഷ്യൻ പടക്കം 24 വര്‍ഷത്തെ പാരമ്പര്യവുമായി കാസര്‍കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം പ്രവര്‍ത്തിച്ച് വരികയാണ്. മംഗ്ളുറു, കാഞ്ഞങ്ങാട് എന്നിവിടങ്ങളിലും ഇവർക്ക് പടക്ക കടകളുണ്ട്. ഇപ്പോള്‍ മംഗ്ളൂറിൽ താമസിക്കുന്ന ചൂരി സ്വദേശിയായ സി എച് മുഹമ്മദും മക്കളായ ശാനും അശ്റഫുമാണ് കടയിലെ സ്ഥിരം അംഗങ്ങള്‍. 

സീസണിൽ കൂടുതൽ തൊഴിലാളികളെ വെക്കുന്നുണ്ട്. വിഷുവും ദീപാവലിയും പുതുവര്‍ഷവും പെരുന്നാളുമാണ് പടക്കങ്ങളുടെ പ്രധാന സീസണുകളെന്നും  അതുകൂടാതെ വിവാഹം പോലുള്ള ചടങ്ങുകൾക്കും മറ്റ് സ്വകാര്യ ആഘോഷങ്ങൾക്കും പടക്കങ്ങൾ മുൻകൂട്ടി ഓർഡർ ചെയ്യുണ്ടെന്നും മുഹമ്മദ് പറയുന്നു.

Cracker Sales

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia