city-gold-ad-for-blogger

School | തുക അനുവദിച്ചിട്ടും പട്ല ഗവ. സ്‌കൂൾ മൈതാനത്തിന്റെ നിർമാണം പ്രവൃത്തികൾ പൂർത്തിയായില്ല; പ്രതിഷേധം

Construction Work

* നാട്ടുകാരുടെയും വിദ്യാർത്ഥികളുടെയും ആശങ്കയകറ്റണമെന്ന് സ്റ്റാർ പട്ല 

പട്ല: (KasaragodVartha) ഗവ. ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്തിൻറെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ജില്ലാ പഞ്ചായത്ത് തുക അനുവദിച്ചിട്ടും പദ്ധതി പൂർത്തിയാവാത്തതിൽ നാട്ടുകാരിൽ പ്രതിഷേധം ശക്തം. പദ്ധതി നടത്തിപ്പിന് നേതൃത്വം വഹിക്കേണ്ട മധൂർ പഞ്ചായത്ത് പൊതുമരാമത്ത് വിഭാഗം ഉദ്യോഗസ്ഥർ സഹകരിക്കാത്തത് മൂലമാണ് പദ്ധതി നീണ്ടു പോവുന്നതെന്ന് കരാറുകാരൻ പറയുന്നു. 

ചുറ്റുമതിൽ തകർത്തിട്ടിരിക്കുന്നത് മൂലം മഴവെള്ളത്തോടൊപ്പം മണ്ണൊലിച്ച് തൊട്ടടുത്ത റോഡിൽ അപകട സാധ്യത ഉണ്ടായെന്നും  മൈതാനം ഉപയോഗശൂന്യമായെന്നും സ്റ്റാർ പട്ല ചെയർമാൻ അസ്‌ലം പട്ല പറഞ്ഞു. 
ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം പുതിയ അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ കായിക പരിശീലനം അവതാളത്തിലാവുമെന്നും എത്രയും പെട്ടെന്ന് സ്കൂൾ മൈതാന നവീകരണ പദ്ധതി പൂർത്തിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റസാഖ് മൊഗറിൻ്റെ അധ്യക്ഷതയിൽ നടന്ന യോഗം പി അബ്ദുൽ കരീം ഉദ്ഘാടനം ചെയ്തു. നാസർ അബൂബക്കർ, ആസിഫ് പി, അശ്രഫ് സാക്ക്, റാസാ പട്ല, ഫയാസ് അഹമ്മദ്, ഇഖ്ബാൽ പട്ല, ഹമീദ് തിട്ക്കണ്ടം, അബ്ദുൽ ഖാദർ എസ്എ, നാഫിഹ് പട്ല തുടങ്ങിയവർ സംസാരിച്ചു. റഷീദ് പട്ല സ്വാഗതവും ഖാദർ കെ.എച്ച്  നന്ദിയും പറഞ്ഞു.

School Grroudn

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia