Protest | പൊലീസ് മർദ്ദനത്തിനെതിരെ കോൺഗ്രസ് പ്രതിഷേധം
സംസ്ഥാന വ്യാപകമായി വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
കാഞ്ഞങ്ങാട്: (KasargodVartha) സെക്രട്ടറിയേറ്റിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ പ്രക്ഷോഭത്തെ തുടർന്നുണ്ടായ സമരത്തിൽ, സംസ്ഥാന യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് അഭിൻ വർഗീസിനെ പോലീസ് മർദ്ദിച്ചെന്ന സംഭവത്തിൽ കാഞ്ഞങ്ങാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ പ്രകടനം ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് കെ.പി. ബാലകൃഷ്ണൻ അധ്യക്ഷനായിരുന്നു. ഡോ. ഖാദർ മാങ്ങാട്, അഡ്വ. പി.വി. സുരേഷ്, വി. ഗോപി, ഉമേശൻ ബേളൂർ, കെ.കെ. ബാബു, എം. കുഞ്ഞികൃഷ്ണൻ, എച്ച്. ഭാസ്കരൻ, ബഷീർ ആറങ്ങാടി, വിനോദ് ആവിക്കര, അനിൽ വാഴുന്നോറടി, ഡോ. ടിറ്റോ ജോസഫ്, അശോക് ഹെഗ്ഡെ, എച്ച്. ബാലൻ, ബി. സുധീന്ദ്രൻ, ചന്ദ്രൻ ഞാണിക്കടവ്, ടി.വി ശ്യാമള, എച്ച് ആർ വിനീത്, മനോജ് ഉപ്പിലിക്കൈ, രാജൻ ഐങ്ങോത്ത് തുടങ്ങിയവരും പ്രസംഗിച്ചു.
സംസ്ഥാന വ്യാപകമായി വിവിധ സ്ഥലങ്ങളിൽ കോൺഗ്രസ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.