Conference | നിർമാണ തൊഴിലാളികളുടെ ക്ഷേമ സംഗമം പള്ളിക്കരയിൽ നടന്നു
നിർമ്മാണ തൊഴിലാളികളുടെ ക്ഷേമത്തിനായി പുതിയ പദ്ധതികൾ അവതരിപ്പിച്ചു.
പള്ളിക്കര:(KasaragodVartha) നിർമ്മാണ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനും ക്ഷേമത്തിനുമായി നീലേശ്വരം സെൻടർ ഡിവിഷൻ തലത്തിൽ നിർമ്മാണ തൊഴിലാളി യൂണിയൻ സമ്മേളനം നടന്നു. പള്ളിക്കര ചെത്ത് തൊഴിലാളി യൂണിയൻ ഹാളിലാണ് സമ്മേളനം സംഘടിപ്പിച്ചത്.
യൂണിയൻ ജില്ലാ പ്രസിഡന്റ് സി.എം.വി. ചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ പ്രസിഡന്റ് സി.പി. സുഭാഷ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ, നിർമ്മാണ തൊഴിലാളികളുടെ മക്കളിൽ ഉന്നത വിദ്യാഭ്യാസം നേടിയവരെ ആദരിച്ചു.
ഏരിയാ കമ്മിറ്റി അംഗങ്ങളായ സി.ടി.വി. കുഞ്ഞിക്കണ്ണൻ, സി.ടി.വി. സുരേഷ് ബാബു എന്നിവർ സമ്മേളനത്തിൽ അഭിവാദ്യം ചെയ്ത് സംസാരിച്ചു.
നിർമ്മാണ തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി ലഭ്യമാക്കണമെന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള പ്രമേയം അവതരിപ്പിച്ചു. കൂടാതെ, രക്തസാക്ഷി പ്രമേയം എസ്.എം. സുരേശനും അനുശോചന പ്രമേയം വി. കെ ലോഹിദാക്ഷനും അവതരിപ്പിച്ചു.
ഡിവിഷൻ സെക്രട്ടറി സി.വി. അനിഷ് സ്വാഗതവും പി.വി. മുരളി വരവ് ചിലവ് കണക്ക് അവതരണവും നിർവഹിച്ചു.