Perod | ദുരിതബാധിതർക്ക് കൈത്താങ്ങാവാൻ എല്ലാവരും മുന്നോട്ട് വരണമെന്ന് പേരോട്
ദേളിയിലെ ജാമിഅ സഅദിയ്യയിൽ പ്രളയ ദുരിതബാധിതർക്ക് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനാ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദേളി: (KasargodVartha) വയനാട്ടിലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വവും നഷ്ടപ്പെട്ട പാവങ്ങളെ ചേർത്തുപിടിക്കാൻ സമൂഹം ഒന്നാകെ ഒറ്റക്കെട്ടായി മുന്നോട്ടു വരണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി അഭിപ്രായപ്പെട്ടു. ദേളിയിലെ ജാമിഅ സഅദിയ്യയിൽ പ്രളയ ദുരിതബാധിതർക്ക് വേണ്ടി നടന്ന പ്രത്യേക പ്രാർത്ഥനാ സംഗമത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരള സർക്കാറുമായി സഹകരിച്ച് കേരള മുസ്‌ലിം ജമാഅത്ത് ആവിഷ്കരിക്കുന്ന പുനരധിവാസ പ്രക്രിയകള്‍ക്ക് എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്നും അദ്ദേഹം അഭ്യർഥിച്ചു. കെ കെ ഹുസൈൻ ബാഖവി, കുട്ടശ്ശേരി അബ്ദുല്ല ബാഖവി, പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി, അബ്ദുൽ കരീം സഅദി ഏണിയാടി, ചിയ്യൂർ അബ്ദുല്ല സഅദി, അഷ്ഫാഖ് മിസ്ബാഹി, സലാഹുദ്ദീൻ അയ്യൂബി, ജഅ്ഫർ സഅദി അച്ചൂർ തുടങ്ങിയവർ സംബന്ധിച്ചു.