Crackdown | ക്രിസ്മസ് - പുതുവര്‍ഷാഘോഷം പ്രമാണിച്ച് എക്സൈസ് പരിശോധന ശക്തമാക്കി
● മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം.
● മൂന്ന് സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകള്‍.
● വാഹനങ്ങള്‍ പരിശോധിക്കുന്നതിനായി ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ്.
കൊല്ലം: (KasargodVartha) ക്രിസ്മസ് - പുതുവത്സര ആഘോഷങ്ങള്‍ക്കിടയിലെ ലഹരിക്കടത്ത് തടയാനായി ജില്ലയില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. ജനുവരി നാലുവരെ സ്പെഷ്യല്‍ എന്‍ഫോഴ്സ്മെന്റ് ഡ്രൈവിന്റെ ഭാഗമായ പരിശോധനകള്‍ നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം, മൂന്ന് സ്ട്രൈക്കിങ് ഫോഴ്സ് യൂണിറ്റുകള്‍, ചെക്ക് പോസ്റ്റ് കടന്നുവരുന്ന വാഹനങ്ങളും മറ്റും പരിശോധിക്കുന്നതിനായി ഒരു ബോര്‍ഡര്‍ പട്രോളിങ് യൂണിറ്റ്, ഒരു ഹൈവേ പട്രോളിങ് യൂണിറ്റ് എന്നിവ ഉള്‍പ്പെടുന്ന എക്സൈസ് ടീം പ്രവര്‍ത്തിക്കും.
പൊതുജനങ്ങളുടെ പരാതി രേഖപ്പെടുത്തുന്നതിനും അടിയന്തര നടപടികള്‍ സ്വീകരിക്കുന്നതിനും ജില്ലാതല കണ്‍ട്രോള്‍ റൂമിനെ ചുമതലപ്പെടുത്തിയതായി ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ വൈ ഷിബു പറഞ്ഞു.
#Kerala #Kollam #Excise #Christmas #NewYear #drugtrafficking #enforcement #vigilance