city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Kindness | വേറിട്ട മാതൃക; വൃദ്ധസദനത്തില്‍ ക്രിസ്മസ് ആഘോഷമൊരുക്കി 'ബെംഗളുരു മലയാളീസ്' കൂട്ടായ്മ

Bengaluru Malayalis Bring Christmas Cheer to Elderly
Representational Image Generated by Meta AI

● ജാതി മത സംഘടനാ വ്യത്യാസമില്ലാതെ ഒന്നിച്ചിരിക്കാനും ആഘോഷിക്കാനും ഇടം.
● ബെന്നാര്‍കട്ട റോഡിലെ ലൂര്‍ദ് എജ് ഹോമിലെ ആരോരുമില്ലാത്തവരുടെ കൂടെ ആഘോഷം.
● സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ പരസ്പരം അറിഞ്ഞെത്തിയവരാണ് ഒത്തുകൂടിയത്. 

ബെംഗളൂറു: (KasargodVartha) ക്രിസ്മസ് ആഘോഷവുമായി കരുതലിന്റെ വേറിട്ട മാതൃക തീര്‍ത്തിരിക്കുകയാണ് ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് പ്രാമുഖ്യമുള്ള ഒരു കൂട്ടായ്മ. വൃദ്ധസദനത്തില്‍ ക്രിസ്മസ് ആഘോഷമൊരുക്കിയാണ് 'ബെംഗളുരു മലയാളീസ്' എന്ന കൂട്ടായ്മ സോഷ്യല്‍ മീഡിയയില്‍ താരമാകുന്നത്. 

ജാതി മത സംഘടനാ വ്യത്യാസമില്ലാതെ ഒന്നിച്ചിരിക്കാനും ആഘോഷിക്കാനും ഇടം ഒരുക്കുകയാണ് ഈ കൂട്ടായ്മയിലെ ചെറുപ്പക്കാര്‍. ബെന്നാര്‍കട്ട റോഡിലെ ലൂര്‍ദ് എജ് ഹോമിലെ ആരോരുമില്ലാത്തവരുടെ മുഖത്ത് പുഞ്ചിരി വരുത്തിയായിരുന്നു ആഘോഷം.

നാട്ടിലേതുപോലെ ഒരു കാരള്‍ ബെംഗളുരു മലയാളികള്‍ക്ക് അന്യമായതിനാല്‍, വിപുലമായ ക്രിസ്മസ് ആഘോഷമൊന്നും ഈ നഗരിയിലില്ല. ആ സങ്കടം മാറ്റാനാണ് ഈ ചെറുപ്പക്കാര്‍ ഒത്തുകൂടിയിരിക്കുന്നത്. സമൂഹ മാധ്യമ കൂട്ടായ്മയിലൂടെ പരസ്പരം അറിഞ്ഞെത്തിയവരാണ് ബെംഗളുരു മലയാളീസെന്ന പേരില്‍ ഒത്തുകൂടിയത്. യുവ തലമുറ ഓണ്‍ലൈനില്‍ മുഴുകിയിരിക്കുകയാണന്ന് കുറ്റപ്പെടുത്തുന്നവരെ തിരുത്തുകയാണ് ബെംഗളുരു മലയാളീസെന്ന കൂട്ടായ്മ.

#BengaluruMalayalis #Christmas #community #elderly #socialgood #volunteer #charity #heartwarming

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia