city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Inauguration | പ്രസ് ക്ലബുകള്‍ സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമസംസ്‌കാരം വളര്‍ത്തണമെന്ന് മുഖ്യമന്ത്രി; നവീകരിച്ച കാസർകോട് പ്രസ് ക്ലബ് കെട്ടിടത്തിന്റെ ഉദ്ഘാടനം പ്രൗഢമായി

Chief Minister Inaugurates Renovated Kasargod Press Club Building
Photo: Arranged
● മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു 
● മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു
● മാധ്യമ സെമിനാറും നടന്നു

കാസര്‍കോട്: (KasargodVartha) സാമൂഹിക പ്രതിബദ്ധതയുള്ള മാധ്യമ സംസ്കാരം വളർത്തിയെടുക്കുക എന്നത് പ്രസ് ക്ലബുകളുടെ പ്രധാന ലക്ഷ്യമായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമ പ്രവർത്തകരുടെ ഒത്തൊരുമയ്ക്കും കൂട്ടായ മുന്നേറ്റത്തിനും ക്ഷേമത്തിനും കരുത്താകുക എന്നതോടൊപ്പം മാധ്യമ വിദ്യാഭ്യാസത്തിന് അവസരം ഒരുക്കുന്നതിലും പ്രസ് ക്ലബുകൾക്ക് വലിയ പങ്കു വഹിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കാസര്‍കോട് പ്രസ് ക്ലബിന്റെ നവീകരിച്ച കെട്ടിടം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയിലെ മാധ്യമ പ്രവര്‍ത്തകരുടെ ചിരകാല സ്വപ്നം യാഥാര്‍ഥ്യമാകുമ്പോള്‍ ജനങ്ങള്‍ക്കും സമൂഹത്തിനും പ്രയോജനപ്രദമാകും വിധം സത്യസന്ധതയിലും നൈതികതയിലും അധിഷ്ഠിതമായ മാധ്യമ പ്രവര്‍ത്തനശൈലി വളര്‍ത്തിയെടുക്കാന്‍ ഉതകുന്ന സംഭാവനകള്‍ നല്‍കാന്‍ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ജനാധിപത്യത്തിന്റെ അവിഭാജ്യ ഘടകമെന്ന നിലയിൽ ഭരണകൂടത്തെ വിമർശിക്കുവാൻ മാധ്യമങ്ങൾക്ക് അവകാശമുണ്ടെന്നും എന്നാൽ വിമർശനം നടത്തുമ്പോൾ അത് വസ്തുതാപരമാണെന്ന് ഉറപ്പിക്കണമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് മന്ത്രി പി എ.മുഹമ്മദ് റിയാസ് അഭിപ്രായപ്പെട്ടു. ഉടമയുടെ രാഷ്ട്രീയ താത്പര്യം മുന്‍നിര്‍ത്തി എല്ലാ തരത്തിലുമുള്ള വിമര്‍ശനം നടക്കുന്നുണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എൻഎ നെല്ലിക്കുന്ന് എം.എൽ.എ. ശിലാഫലകം അനാഛാദനം ചെയ്തു. അഡ്വ. സി.എച്ച്.കുഞ്ഞമ്പു എം.എൽ.എ കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭാ ചെയർമാൻ അബ്ബാസ് ബീഗം എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു. പി.ഡബ്ല്യു.ഡി. അസി. എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ പി.എം.യമുന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂര്‍, നഗരസഭ പ്രതിപക്ഷ നേതാവ് പി.രമേശ്, 
കെ യു ഡബ്ള്യു ജെ സംസ്ഥാന പ്രസിഡന്റ് എ.വി.വിനീത, ജനറല്‍ സെക്രട്ടറി ആര്‍.കിരണ്‍ ബാബു, മീഡിയ അക്കാദമി വൈസ് ചെയര്‍മാന്‍ ഇ.എസ്.സുഭാഷ്, ജില്ലാ ഇന്‍ഫര്‍ മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, പ്രസ് ക്ലബ് പ്രസിഡന്റ് മുഹമ്മദ് ഹാഷിം, സെക്രട്ടറി കെ.വി.പത്മേഷ്, ഷൈജു പിലാത്തറ എന്നിവര്‍ സംസാരിച്ചു. 

ഷിരൂറില്‍ രക്ഷാപ്രവര്‍ത്തന യത്നത്തില്‍ പങ്കാളികളായ മാധ്യമ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. തുടര്‍ന്ന് വാര്‍ത്ത, സമീപനം, അവതരണം എന്ന വിഷയത്തില്‍ മാധ്യമ സെമിനാര്‍ നടന്നു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി ശശീന്ദ്രന്‍ വിഷയാവതരണം നടത്തി. വിനോദ് പായം മോഡറേറ്ററായി. നഹാസ് പി. മുഹമ്മദ്, പ്രദീപ് നാരായണന്‍, സിജു കണ്ണന്‍ എന്നിവര്‍ സംസാരിച്ചു.
 

#KasargodPressClub, #Kerala, #PinarayiVijayan, #media, #journalism, #inauguration, #socialresponsibility, #mediaeducation

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia