city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Fish | പെരിയാറിൽ മീൻ കുരുതി; കാസർകോട്ട് മനുഷ്യരെ കൊല്ലും വിഷം ചേർത്ത പഴകിയ മീൻ വിൽപന! പരിശോധനയില്ല

Fish

ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്താണ് വിൽപന നടത്തുന്നത്

 

കാസർകോട്: (KasargodVartha) വിഷ ജലം ഒഴുക്കിയതിനെ തുടർന്ന് പെരിയാറും, പരിസര ജലാശയങ്ങളും മീനുകളുടെ ശവപ്പറമ്പായി മാറിയെങ്കിൽ  ഇവിടെ കാസർകോട്ട് വിഷം ചേർത്ത പഴകിയതും, അഴകിയതുമായ മീൻ വിൽപന വ്യാപകമെന്ന് ആക്ഷേപം. ജില്ലയിൽ മീൻ മാർകറ്റുകളിലും, പാതയോരത്തും, ഗ്രാമീണ മേഖലകളിലുമെല്ലാം  പലയിടത്തും പഴകിയ മീൻ കച്ചവടമാണ് പൊടിപൊടിക്കുന്നതെന്നാണ് പരാതി. പരമ്പരാഗത മീൻ തൊഴിലാളികൾക്ക് കടലിൽ നിന്ന് മീൻ ലഭിക്കാത്തതാണ് അന്യസംസ്ഥാനങ്ങളിൽ നിന്നുള്ള പഴകിയ മീനുകൾക്ക് കൊയ്ത്താവുന്നത്.

വിൽപനയ്ക്ക് വച്ചിരിക്കുന്ന മീൻ കണ്ടാൽ തന്നെ അഴകിയ മീനാണെന്ന് മിക്കവർക്കും തിരിച്ചറിയാൻ കഴിയും. എന്നാൽ ഇതിനെ കേടു വരാതിരിക്കാനുള്ള  മനുഷ്യശരീരത്തിന് ഹാനികരമായ ഫോർമാലിൻ, അമോണിയ തുടങ്ങിയ രാസപദാർത്ഥങ്ങൾ ചേർത്താണ് വിൽപന നടത്തുന്നത്. ഫോർമാലിനാകട്ടെ മൃതദേഹങ്ങൾ കേടുവരാതെ സൂക്ഷിക്കാനുള്ള രാസ പദാർത്ഥമായാണ് അറിയപ്പെടുന്നത്. 

Fish

നേരത്തെ ട്രോളിംഗ് നിരോധന സമയത്തായിരുന്നു ഇത്തരത്തിൽ അന്യസംസ്ഥാനത്തുനിന്ന് വരുന്ന പഴയ മീനുകളുടെ വിൽപ്പനയെങ്കിൽ കഴിഞ്ഞ ഒരു വർഷമായി തുടരുന്ന കടലിലെ ക്ഷാമം മുതലെടുത്താണ് പഴകിയ ഇനങ്ങളുടെ വില്പന. മുൻകാലങ്ങളിൽ അഴകിയതും, ചീഞ്ഞതുമായ മീൻ വില്പന ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധിക്കുകയും, പിടികൂടുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോൾ നടപടികളില്ലാത്തത് മുതലെടുക്കുകയാണ് അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന പഴകിയ മീൻ വില്പന തൊഴിലാളികളെന്നാണ് ആരോപണം.

 തമിഴ്നാട്, കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് പഴകിയ മീനുകൾ കൊണ്ടുവരുന്നത്. ഇവിടങ്ങളിൽ അശാസ്ത്രീയമായി സംഭരിക്കുന്ന മീനുകളാണ് മാസങ്ങൾക്കും, വർഷങ്ങൾക്കുശേഷം മീൻ ക്ഷാമം നേരിടുന്ന സന്ദർഭങ്ങളിൽ കേരള സംസ്ഥാനത്തെത്തുന്നതെന്നാണ് ചൂണ്ടിക്കാട്ടുന്നത്. ഇത് വാങ്ങി കാശുണ്ടാക്കാൻ എല്ലായിടത്തും ഇടനിലക്കാരും, കച്ചവടക്കാരുമുണ്ട്.

ചെറുതും വലുതുമായ അയല, ചൂര, മാന്തൾ ഞണ്ട്, കൂന്തൽ ചെമ്മീൻ തുടങ്ങിയ മീനുകളാണ് രാസപദാർത്ഥങ്ങൾ  ചേർത്ത് ജില്ലയിലെത്തുന്നത്. രാസപദാർത്ഥങ്ങളുടെ ദൂഷ്യഫലങ്ങൾ അറിയാതെയാണ് വില്പനക്കാർ  ഇത് വിറ്റഴിക്കുന്നത്. ഇത് ഉപഭോക്താക്കളെ വലിയ രോഗത്തിന് അടിമയാക്കുമെന്ന തിരിച്ചറിവ് ഉപഭോക്താക്കൾക്കും തൊഴിലാളികൾക്കുമില്ല. മീൻ വില്പന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കർശന പരിശോധന വേണമെന്നാണ് ജനം ആവശ്യപ്പെടുന്നത്.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia