Sahityotsav | ക്യാമ്പസ് സാഹിത്യോത്സവ് സമാപിച്ചു; മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി ജേതാക്കൾ
സമാപന സംഗമം ഡിവിഷൻ പ്രസിഡന്റ് മിഖ്ദാദ് ഹിമമിയുടെ അധ്യക്ഷതയിൽ സമസ്ത കുമ്പള മേഖല സെക്രട്ടറി ജമാൽ സഖാഫി പെരുവാഡ് ഉദ്ഘാടനം ചെയ്തു.
കുമ്പള: (KasargodVartha) മുപ്പത്തിയൊന്നാമത് എസ് എസ് എഫ് കുമ്പള ഡിവിഷൻ ക്യാമ്പസ് സാഹിത്യോത്സവ് മൈമൂൻ നഗറിൽ സമാപിച്ചു. 186 പോയിന്റ് നേടി മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി ചാമ്പ്യൻമാരായി. 135 പോയിന്റുമായി കുമ്പള അക്കാദമി രണ്ടാം സ്ഥാനത്തും 128 പോയിന്റുമായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കുമ്പള മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
സി എ എസ് കുമ്പള, കൻസാ വിമൻസ് യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങൾ നേടി. കലാപ്രതിഭയായി മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി നിന്നുള്ള മുസമ്മിലിനെയും സർഗ്ഗപ്രതിഭയായി കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കുമ്പള നിന്നുള്ള ആദിത്യയെയും തെരഞ്ഞെടുത്തു. സമാപന സംഗമം ഡിവിഷൻ പ്രസിഡന്റ് മിഖ്ദാദ് ഹിമമിയുടെ അധ്യക്ഷതയിൽ സമസ്ത കുമ്പള മേഖല സെക്രട്ടറി ജമാൽ സഖാഫി പെരുവാഡ് ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് തങ്ങൾ മുഹിമാത്ത്, ജില്ലാ പ്രസിഡന്റ് റഷീദ് സഅദി അനുമോദന പ്രഭാഷണം നടത്തി.
റസാഖ് സഖാഫി കോട്ടക്കുന്ന്, ഹനീഫ് സഅദി കുമ്പോൾ, ഇർഫാൻ സഖാഫി കിന്യ, മുഹമ്മദ് കുഞ്ഞി ഉളുവാർ, ഫാറൂഖ് സഖാഫി കര, സുബൈർ ബാടൂർ, മൻഷാദ് അഹ്സനി, ഇർഷാദ് കളത്തൂർ, അസ്‌കർ സഖാഫി, നാസിർ ഹിമമി, റിഫായി ഹിഷാമി, അബ്ദുർ റഹ് മാൻ സഅദി, ഹാഫിസ് ഉനൈസ് ഹിമമി, യൂനുസ് സുറൈജി, ഷഹീദ് അബ്ദുള്ള, ഖാദർ റഹ് മാനിയ, ഫാറൂഖ് സുഹരി, ആരിഫ് എഞ്ചിനീയർ, റിഫായി സഖാഫി റഹ് മാനിയ, മുഹമ്മദ് ഹാജി സംബന്ധിച്ചു. ഉമൈർ സഖാഫി സ്വാഗതവും ഉനൈസ് കുപ്പിൽ നന്ദിയും പറഞ്ഞു.