Family Meet | തറവാട് മഹിമയും ചരിത്രപ്പഴമയും വിളിച്ചോതി അവർ ഒത്തുചേർന്നു; വേറിട്ട അനുഭവമായി ബി കെ എം കുടുംബ സംഗമം
* മുതിർന്ന കുടുംബാഗങ്ങളെയും കുടുംബത്തിൽ നിന്നും ഉയർന്ന പദവികളിലെത്തിയവരെയും ആദരിച്ചു
കാസർകോട്: (KasaragodVartha) ബി കെ എം കുടുംബത്തിൻ്റെ മഹിമ വിളിച്ചോതി നടന്ന 'ബി കെ എം മെഗാ ഫാമിലി മീറ്റ്' വേറിട്ട അനുഭവമായി. നായ്‌മാർമൂലയുടെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച 180 ലേറെ വർഷത്തെ തറവാട് മഹിമയുമായാണ് കുടുംബ ബന്ധത്തിൻ്റെ പ്രാധാന്യവും ചരിത്രപ്പഴമയും വിളിച്ചോതി അംഗങ്ങൾ സംഗമിച്ചത്.
ഏഴ് തലമുറകളിലായി പന്ത്രണ്ടായിരത്തിലേറെ അംഗങ്ങളുള്ള കുടുംബത്തിലെ എട്ടായിരത്തിലധികം അംഗങ്ങൾ സംഘമത്തിൽ പങ്കെടുത്തു. നായ്‌മാർമൂല വാസികളിൽ 90 ശതമാനത്തിലേറെയും ബികെഎം കുടുംബമാണ്. 'തൻബീഹ്' വിദ്യാഭ്യാസ സ്ഥാപനങ്ങളും ബദർ ജുമാ മസ്ജിദുമടക്കം നാടിൻ്റെ പുരോഗതിയിൽ ബികെഎം കുടുംബത്തിൻ്റെ സംഭാവനകൾ ഏറെയാണ്.
പരിപാടി മാന്യ വിൻടച് പാം മെഡോസിൽ നായ്‌മാർമൂല ബദർ ജുമാ മസ്ജിദ് മുദരിസും ഖതീബുമായ ജി എസ് അബ്ദുൽ ഹമീദ് ദാരിമി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ പ്രവർത്തകനും ബി എം ഫാമിലി ഫൗണ്ടേഷൻ കൺവീനറുമായ എൻ എ അബുബക്കർ ഹാജി അധ്യക്ഷത വഹിച്ചു. ബി എം ഫാമിലി ഫൗണ്ടേഷന്റെ പ്രവർത്തനവും ഉദ്ദേശ ലക്ഷ്യങ്ങളും അദ്ദേഹം വിവരിച്ചു.
എൻ ഐ അബൂബക്കർ ഹാജി, അബ്ദുൽ കരീം ബാഖവി, എൻ എ മുഹമ്മദ് ഹാജി, എൻ എ മഹ്‌മൂദ് ഹാജി, എൻ കെ ഇബ്രാഹിം, എൻ എ മഹ്‌മൂദ് ഹാജി, കെ എച്ച് മുഹമ്മദ്, ആസിഫ് ടി.ഐ, ആസിഫ് എൻ.എ, നൗഷാദ് മിലാദ്, മഹമൂദ് സദർ, എം.അബ്ദുല്ല ഹാജി, അബ്ദുല്ല എ.എം, സിദ്ദിഖ് അലി നജ്മി, മുഹമ്മദ് ഹനീഫ വി.എ, റഹീം ചൂരി, എം.അബ്ദുൽ ലത്തീഫ്, എ.മുഹമ്മദ് ബഷീർ, ലത്തീഫ് മാസ്റ്റർ, സംബിയത്ത് അബൂബക്കർ, പി.പി.ഉമ്മർ ഹാജി, കെ.എച്ച്.കുഞ്ഞാലി സംസാരിച്ചു.
'ബികെഎം ചരിത്രം നാളിതുവരെ' ഡോക്യുമെൻ്ററി പ്രദർശനം ബികെഎം ഫൗണ്ടേഷൻ മുഖ്യ രക്ഷാധികാരി എൻ.എ മഹ്‌മൂദ് ഹാജി നിർവഹിച്ചു. പ്രശസ്ത മോട്ടിവേഷൻ സ്പീക്കറും ഗായകനുമായ നവാസ് പാലേരി 'കുടുംബ ബന്ധം ബഹുമാനവും പ്രാധാന്യവും' എന്ന വിഷയത്തിൽ പാടിയും പറഞ്ഞും ചിന്തിപ്പിച്ചും ചിരിപ്പിച്ചും നടത്തിയ പ്രഭാഷണം സംഗമത്തിനെ ധന്യമാക്കി. മാപ്പിളപ്പാട്, ഗസൽ, കോൽക്കളി, കൈമുട്ടിപ്പാട്ട്, ഒപ്പനയും അരങ്ങേറി. മുതിർന്ന കുടുംബാഗങ്ങളെയും കുടുംബത്തിൽ നിന്നും ഉയർന്ന പദവികളിലെത്തിയവരെയും ആദരിച്ചു.
റഷീദ് കെ.എച്ച്, അബ്ദുൽ അസീസ് ഹക്കിം, ഹനീഫ് വിദ്യാനഗർ, റിയാസ് അലി ഇബ്രാഹിം, കരീം മിലാദ്, അസീസ് അസ് രി, ഷെരീഫ് റഷീദ്, ഷംസുദ്ദിൻ നുള്ളിപ്പാടി, ഹാരിസ് സി.എച്ച് തുടങ്ങിയവർ നേതൃത്വം നൽകി. ജോയിൻ കൺവീനർ ഹനീഫ് എം സ്വാഗതവും ബി.കെ.എം ഫാമിലി ഫൗണ്ടേഷൻ ട്രഷറർ എൻ.എ അബ്ദുൽ റഹ്മാൻ ഹാജി നന്ദിയും പറഞ്ഞു. രാവിലെ ബി എം ഫാമിലി ഫൗണ്ടേഷൻ ജനറൽ ബോഡി യോഗവും ചേർന്നിരുന്നു.