city-gold-ad-for-blogger

Tribute | 'ഭാരതത്തെ ലോകത്തിന് മാതൃകയാക്കി കെട്ടിപ്പടുത്ത നേതാവ്': നെഹ്‌റുവിന്റെ നേതൃത്വത്തെ അനുസ്മരിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ

bharat as a model to the world rajmohan unnithan reflects
Photo: Arranged

● ഡിസിസി ഓഫീസിൽ പുഷ്പാർച്ചന നടത്തി 
● 'നാടിന്റെ ജനാധിപത്യത്തിന്‍റെയും മതനിരപേക്ഷതയുടെയും സംരക്ഷണത്തിന് നെഹ്‌റുവിന്റെ നേട്ടങ്ങൾ മാതൃക'

കാഞ്ഞങ്ങാട്: (KasargodVartha) സ്വതന്ത്ര ഇന്ത്യയെ വർഗീയതയുടെ ഇരുട്ടിൽ നിന്ന് രക്ഷപ്പെടുത്തി ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടെയും പാതയിൽ നയിച്ച പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിനെ കുറിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി അനുസ്മരിച്ചു. നെഹ്‌റുവിന്റെ 135-ാം ജന്മദിനത്തോടനുബന്ധിച്ച് കാഞ്ഞങ്ങാട് നെഹ്‌റു പ്രതിമയ്ക്ക് പുഷ്പാർച്ചന നടത്തിയ ശേഷം ഹൊസ്ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വതന്ത്ര ഇന്ത്യയെ വർഗീയതയുടെ ഇരുട്ടിൽ തളച്ചിടാൻ ശ്രമിക്കുന്നവരുടെ ഗൂഢ പദ്ധതികളെ തകർക്കുകയും, ജനാധിപത്യവും മതേതരത്വവും മുൻനിർത്തി ഭാരതത്തെ ലോകത്തിന് മാതൃകയാക്കി കെട്ടിപ്പടുത്ത പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിന്റെ ആവിഷ്കാരത്തെ പരിരക്ഷിക്കുന്നതിനും ഇന്ത്യൻ ജനത ഒരുമിച്ച് നിൽക്കുമെന്നും, അവരെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

bharat as a model to the world rajmohan unnithan reflects

ബ്രിട്ടീഷ് കോളനിവൽക്കരണം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ തകർത്തപ്പോൾ, പണ്ഡിറ്റ് നെഹ്‌റു ദീർഘകാലത്തേക്കുള്ള സാമ്പത്തിക നയങ്ങൾ ആവിഷ്കരിച്ചുകൊണ്ട് രാജ്യത്തെ പുനർനിർമ്മിച്ചു. കമ്മ്യൂണിസ്റ്റ് മാതൃകയോ പൂർണ മുതലാളിത്തമോ അല്ലാത്ത ഒരു സ്വതന്ത്ര വികസന പാതയാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ഇത് ഇന്ത്യയ്ക്ക് ഒരു സുസ്ഥിരമായ അടിത്തറ ഒരുക്കി. അതുപോലെ, സ്വാതന്ത്രം നേടിയ പല രാജ്യങ്ങളും വലിയ ശക്തികളുടെ സ്വാധീനത്തിൽപ്പെട്ടപ്പോൾ, നെഹ്‌റു ചേരിചേരാ പ്രസ്ഥാനത്തിന് നേതൃത്വം നൽകി. ഇത് മൂന്നാം ലോക രാജ്യങ്ങൾക്ക് സ്വതന്ത്രമായി വികസിക്കാൻ ഒരു അവസരം നൽകി.

ഡിസിസി പ്രസിഡന്റ് പി കെ ഫൈസൽ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് അഡ്വ:ടി കെ സുധാകരൻ നെഹ്‌റുവിനെക്കുറിച്ച് പ്രഭാഷണം നടത്തി. യു ഡി എഫ് ജില്ലാ കൺവീനർ എ ഗോവിന്ദൻ നായർ, സേവാദൾ സംസ്ഥാന ചെയർമാൻ രമേശൻ കരുവാച്ചേരി നേതാക്കളായ പി ജി ദേവ്, അഡ്വ. കെ കെ രാജേന്ദ്രൻ, ബി പി പ്രദീപ് കുമാർ, മീനാക്ഷി ബാലകൃഷ്ണൻ, എം സി പ്രഭാകരൻ, അഡ്വ. പി വി സുരേഷ്, മാമുനി വിജയൻ, കെ വി സുധാകരൻ, ഗീത കൃഷ്ണൻ, ധന്യ സുരേഷ്, ഉമേശൻ വേളൂർ, കെ ആർ കാർത്തികേയൻ, മിനി ചന്ദ്രൻ, എ വാസുദേവൻ, പി രാമചന്ദ്രൻ, കെ കെ ബാബു, ഷിബിൻ ഉപ്പിലിക്കൈ, കെ പി ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.


നെഹ്‌റുവിൻറെ ജന്മദിനം: ഡിസിസി ഓഫീസിൽ പുഷ്പാർച്ചന നടത്തി 

ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. ഡിസിസി ഓഫീസിൽ നടന്ന ചടങ്ങിൽ നെഹ്‌റുവിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.

ഡിസിസി പ്രസിഡന്റ് പി.കെ. ഫൈസൽ ചടങ്ങിന് നേതൃത്വം നൽകി. കെപിസിസി സെക്രട്ടറി കെ. നീലകണ്ഠൻ, ഡിസിസി ജനറൽ സെക്രട്ടറിമാരായ എം.സി. പ്രഭാകരൻ, സി.വി. ജയിംസ്, നേതാക്കളായ എം. രാജീവൻ നമ്പ്യാർ, ആർ. ഗംഗാധരൻ, എ. വാസുദേവൻ, ബി.എ. ഇസ്മയിൽ, അബ്ദുൽ റസാഖ് ചെർക്കള, ജമീല അഹമ്മദ്, രഞ്ജിത്ത് മാളംകൈ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

#NehruLegacy #IndianIndependence #Democracy #Secularism #RajmohanUnnithan #Tribute

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia