Found Dead | കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
Updated: Apr 15, 2024, 17:03 IST
* ദേലംപാടി ബേങ്ങത്തടുക്കയിലാണ് സംഭവം
* കൂലിപ്പണിക്കാരനാണ് യുവാവ്
* കൂലിപ്പണിക്കാരനാണ് യുവാവ്
ബദിയഡുക്ക: (KasargodVartha) കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ദേലംപാടി ബേങ്ങത്തടുക്കയിലെ ഉക്രപ്പ - കമല ദമ്പതികളുടെ മകൻ സുദീപ് (20) ആണ് മരിച്ചത്. വിഷു ആഘോഷത്തിനിടെ ഞായറാഴ്ച വൈകീട്ട് 7.30 മണിയോടെയാണ് യുവാവിനെ കാണാതായത്. തിരച്ചിൽ നടത്തിവരുന്നതിനിടെ രാത്രി 9.30 മണിയോടെ വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
കൂലിപ്പണിക്കാരനാണ് യുവാവ്. സഹോദരങ്ങൾ: സന്തോഷ്, സന്ദീപ്. ബദിയഡുക്ക പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ് മോർടത്തിനായി കാസർകോട് ജെനറൽ ആശുപത്രി മോർചറിയിലേക്ക് മാറ്റി. പൊലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.