city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

NH Work | അതിവേഗം ദേശീയപാത തലപ്പാടി-ചെങ്കള റീച്; 6 വരിപ്പാതയുടെ 36ൽ 28.5 കിലോമീറ്ററും പൂർത്തിയായി; സർവീസ് റോഡിൻ്റെ 66ൽ 60.7 കിലോമീറ്ററും പൂർത്തിയാക്കി; വലിയ - ചെറിയ പാലങ്ങളും അവസാന ഘട്ടത്തിൽ

Award

ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയാകുക ഈ റീച് 

കാസർകോട്:  (KasaragodVartha) ഭാരത് മാല പദ്ധതിയിൽ കേരളത്തിൽ നടക്കുന്ന പ്രവൃത്തികളിൽ ആദ്യം പൂർത്തിയാകുക ഊരാളുങ്കൽ സൊസൈറ്റി നിർമിക്കുന്ന തലപ്പാടി - ചെങ്കള റീചായിരിക്കുമെന്ന് കമ്പനി അധികൃതർ വ്യക്തമാക്കി. സംസ്ഥാനത്തെ വടക്കേയറ്റത്തെ ഈ റീചിൽ ആറുവരിപ്പാതയുടെ 36ൽ 28.5 കിലോമീറ്ററും സർവീസ് റോഡിൻ്റെ 66ൽ 60.7 കിലോമീറ്ററും ഡ്രയിൻ ലൈൻ 76.6-ൽ 73 കിലോമീറ്ററും പൂർത്തിയായി. വലിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണമായും ഓരോന്ന് 85-ഉം 80-ഉം ശതമാനം വീതവും ചെറിയ പാലങ്ങളിൽ രണ്ടെണ്ണം പൂർണമായും ഓരോന്ന് 85-ഉം 50-ഉം ശതമാനം വീതവും പൂർത്തിയായിക്കഴിഞ്ഞു.

അതേസമയം, മികച്ച പ്രകടനം കാഴ്ചവച്ചതിന് ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റിക്ക് ദേശീയപാതാ അതോറിറ്റി (NHAI) യുടെ അംഗീകാരവും ലഭിച്ചു. ബെസ്റ്റ് പെർഫോർമർ പുരസ്കാരം അതോറിറ്റി ചെയർമാൻ സന്തോഷ് കുമാർ യാദവ് ഊരാളുങ്കൽ സൊസൈറ്റി ചെയർമാൻ രമേശൻ പാലേരിക്ക് തിരുവനന്തപുരത്തു സമ്മാനിച്ചു. സംസ്ഥാനത്ത് 20ൽ പരം റീചുകളിലായി ദേശീയപാത ആറുവരിയായി വികസിപ്പിക്കുന്ന പ്രവൃത്തിയിൽ രാജ്യത്തെ മുൻനിരനിർമാണ സ്ഥാപനങ്ങളെക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചതിനാണ് അംഗീകാരം.

സമയക്ലിപ്തത, ഗുണമേന്മ, തൊഴിൽനൈപുണ്യം, പ്രൊജക്ട് മാനജ്മെന്റ് എന്നിവയിലുള്ള സൊസൈറ്റിയുടെ സമർപണവും അസാമാന്യവൈദഗ്ദ്ധ്യവും കണക്കിലെടുത്താണ് അംഗീകാരമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. പുരസ്കാര സമർപണത്തിൽ ദേശീയപാത അതോറിറ്റി മെമ്പർ (പിപിപി) വെങ്കിട്ടരമണ, റീജിയണൽ ഓഫീസർ ബി എൽ മീണ, യുഎൽസിസിഎസ് എംഡി എസ് ഷാജു, പ്രൊജക്റ്റ് മാനജർ നാരായണൻ, കൺസഷണയർ പ്രതിനിധി ടി പി കിഷോർ കുമാർ, സിജിഎം റോഹൻ പ്രഭാകർ, ജിഎം റോഡ്സ് പി ഷൈനു തുടങ്ങിയവർ സംബന്ധിച്ചു.

NH Work


 

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia