ഫിലിപ്പ് മമ്പാട് മുഖ്യാതിഥി; കാസർകോട് ബോവിക്കാത്ത് ലഹരി വിരുദ്ധ ബോധവത്കരണ പരിപാടി 26 ന്

● ജില്ലാ പ്രവാസി അസോസിയേഷനും വേൾഡ് മലയാളി കൗൺസിലും ചേർന്നാണ് പരിപാടി.
● ശ്രീപുരി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും.
● സൗജന്യ നേത്ര പരിശോധനയും പരിപാടിയുടെ ഭാഗമാണ്.
● നല്ല ജീവിതശൈലിയും ഐക്യവും പരിപാടിയുടെ ലക്ഷ്യങ്ങളാണ്.
കാസര്‍കോട്: (KasargodVartha) ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തറും (Kadexa Qatar) വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തറും (WMC Qatar) ചേര്‍ന്ന് മയക്കുമരുന്ന് ദുരുപയോഗത്തിനെതിരെ ബോധവത്കരണവും സമൂഹ സഹകരണവും ലക്ഷ്യമിട്ടുള്ള പ്രത്യേക ബോധവത്കരണ പരിപാടി ഏപ്രില്‍ 26 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്ക് ബോവിക്കാനം ശ്രീപുരി ഓഡിറ്റോറിയത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശസ്ത അന്തര്‍ദേശീയ മൈന്‍ഡ് ട്രെയിനറും പ്രചോദനാത്മക പ്രഭാഷകനും പോലീസ് ഉദ്യോഗസ്ഥനുമായ ഫിലിപ്പ് മമ്പാടാണ് പരിപാടിയിലെ മുഖ്യാതിഥി. മയക്കുമരുന്ന് വിരുദ്ധ പോരാട്ടങ്ങളില്‍ ആഗോളതലത്തില്‍ സജീവമായ അദ്ദേഹത്തിന് നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
ബോധവത്കരണത്തോടൊപ്പം ഐക്യവും നല്ല ജീവിതശൈലിയും പ്രോത്സാഹിപ്പിക്കുന്ന സാംസ്‌കാരിക പരിപാടികളും പ്രസാദ് നേത്രാലയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഐ ഹോസ്പിറ്റല്‍ കാസര്‍കോടിന്റെ നേതൃത്വത്തില്‍ സൗജന്യ നേത്ര പരിശോധനയും പരിപാടിയുടെ ഭാഗമായി ഉണ്ടാകുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ പ്രസിഡന്റ് ഹരികുമാര്‍ കാനത്തൂര്‍, ഗോപിനാഥന്‍ കൈന്താര്‍, സക്കറിയ അബ്ദുല്ല പടന്നക്കാട് എന്നിവര്‍ സംബന്ധിച്ചു.
ലഹരി വിരുദ്ധ സന്ദേശം എല്ലാവരിലേക്കും എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങളും പങ്കുവെക്കൂ.
Kadexa Qatar and WMC Qatar are jointly organizing an anti-drug awareness program in Kasargod on April 26th at Bovikkanam. The event will feature Philip Mampad and include a free eye check-up by Prasad Netralaya Eye Hospital.
#AntiDrugCampaign, #Kasargod, #സംഗമം, #PhilipMampad, #FreeEyeCheckup, #KeralaNews